Currency

ത്രിവേണി സംഗമം അവാർഡ് ഡോ. വി. ജി കുമാർ ദാസിന് Close

സ്വന്തം ലേഖകൻTuesday, December 13, 2016 5:20 pm

ദീർഘകാലം യൂണിവേഴ്സിറ്റി ഓഫ് മലയായിൽ പ്രൊഫെസർ ആയിരുന്ന ഡോ. വി. ജി കുമാർ ദാസ് പിന്നീട് AIMST യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ആയി നിയമിതനായി. ആറു വർഷക്കാലം യൂണിവേഴ്സിറ്റി വൈസ് ചാൻസലറും ചീഫ് എക്സികുട്ടീവുമായി സേവനം അനുഷ്ടിച്ച ഡോ. വി. ജി കുമാർ ദാസ് ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജനാണ്.

മലേഷ്യ: ത്രിവേണി സംഗമം അവാർഡ് ഡോ. വി. ജി കുമാർ ദാസിന് ലഭിച്ചു. മലേഷ്യയിലെ മലയാളി സമൂഹത്തിന്റെ ആത്മാഭിമാനം വളർത്തുന്നതിനും സാമൂഹ്യ സേവന രംഗത്തെ സംഭാവനകളും പരിഗണിച്ചാണ് ഡോ. വി. ജി കുമാർ ദാസിന് ത്രിവേണി സംഗമ പുരസ്‌കാരം നൽകുന്നത്. ഓൾ മലേഷ്യ മലയാളി അസോസിയേഷനാണ് ഡോ. ദാസിനെ അവാർഡിനായി നാമനിർദേശം ചെയ്തത്. പുരസ്‌കാരം ശനിയാഴ്ച വൈകുന്നേരം അഞ്ചിന് മലാക്ക കൾച്ചറൽ സെന്ററിൽ നടക്കുന്ന രണ്ടാമത് ത്രിവേണി സംഗമ ചടങ്ങിൽ സമ്മാനിക്കും.

ദീർഘകാലം യൂണിവേഴ്സിറ്റി ഓഫ് മലയായിൽ പ്രൊഫെസർ ആയിരുന്ന ഡോ. വി. ജി കുമാർ ദാസ് പിന്നീട് AIMST യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ആയി നിയമിതനായി. ആറു വർഷക്കാലം യൂണിവേഴ്സിറ്റി വൈസ് ചാൻസലറും ചീഫ് എക്സികുട്ടീവുമായി സേവനം അനുഷ്ടിച്ച ഡോ. വി. ജി കുമാർ ദാസ് ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ വംശജനാണ്. മലേഷ്യയിലെ ഇന്ത്യൻ സമൂഹത്തിനു എന്നും അഭിമാനിക്കാനാകുന്ന  സേവന പ്രവർത്തനങ്ങളാണ് ഡോ. കുമാർ ദാസ് മലേഷ്യൻ സമൂഹത്തിനു നല്കിയിട്ടുള്ളതെന്നു ഓൾ മലേഷ്യ മലയാളി അസോസിയേഷൻ പ്രസിഡന്റ് ദേത്തോ സുശീല മേനോൻ പറഞ്ഞു.

മലേഷ്യ മലയാളി ഹിന്ദു പരിഷത് പ്രസിഡന്റ് ഡോ. എൻ. ആർ. നമ്പ്യാർ ആണ് ത്രിവേണി സംഗമ അവാർഡ് പ്രഖ്യാപിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

14 thoughts on “ത്രിവേണി സംഗമം അവാർഡ് ഡോ. വി. ജി കുമാർ ദാസിന്”

  1. It’s going to be ending of mine day, except before finish I am reading this great paragraph to
    improve my knowledge.

  2. Cathern says:

    Hello, yup this post is genuinely fastidious and I have learned lot of
    things from it about blogging. thanks.

  3. Kathrin says:

    Hi Dear, are you truly visiting this web page on a regular basis, if so afterward you
    will absolutely take nice knowledge.

  4. Denny says:

    I blog quite often and I really appreciate your content.
    The article has really peaked my interest. I will book mark your website and keep checking for
    new information about once a week. I opted in for your Feed too.

Leave a Comment

Your email address will not be published. Required fields are marked *

Top
x