അബൂദബി: അവധിക്കാലം ആരംഭിച്ചതോടെ കേരളത്തിലേക്കുള്ള വിമാന യാത്രാനിരക്കില്‍ വന്‍ വര്‍ധന. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചതോടെ നാട്ടിലേക്ക് പുറപ്പെടാനിരുന്ന പ്രവാസി കുടുംബങ്ങളെയാണ് നിരക്കുവര്‍ധന കാര്യമായി ബാധിച്ചത്. സാധാരണ ടിക്കറ്റിന് രണ്ടും മൂന്നും ഇരട്ടി തുക നല്‍കേണ്ട സ്ഥിതിയാണിപ്പോള്‍. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് വലിയ ബുദ്ധിമുട്ടില്ലാതെ യാത്ര സാധ്യമാകും.
പെട്ടെന്ന് യാത്ര ചെയ്യേണ്ടിവരുന്നവരും കമ്പനികളില്‍ നിന്ന് യാത്രാ ആനുകൂല്യങ്ങള്‍ ലഭിക്കാത്തവരുമാണ് വെട്ടിലായത്. ഉയര്‍ന്ന ടിക്കറ്റ് നിരക്കു കാരണം പലര്‍ക്കും യാത്ര മാറ്റിവെക്കേണ്ട സ്ഥിതിയിലാണ്. അതേസമയം വിദ്യാലയങ്ങള്‍ അടച്ചതോടെ എല്ലാ വിമാനത്താവളങ്ങളിലും തിരക്ക് മൂര്‍ധന്യത്തിലാണ്. നൂറുകണക്കിന് കുടുംബങ്ങളാണ് നിത്യേന നാട്ടിലേക്ക് പോകുന്നത്. തിരക്ക് മുന്‍നിര്‍ത്തി പരമാവധി നേരത്തെ എയര്‍പോര്‍ട്ടുകളിലെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.