Currency

2017ല്‍ സമയനിഷ്ഠ പാലിച്ച വിമാനക്കമ്പനികളില്‍ നാലാം സ്ഥാനം ഇന്‍ഡിഗോക്ക് Close

സ്വന്തം ലേഖകന്‍Saturday, January 6, 2018 7:48 am
indigo

ന്യൂഡല്‍ഹി: 2017ല്‍ ലോകത്ത് ഏറ്റവും സമയ നിഷ്ഠ പാലിച്ച വിമാനക്കമ്പനികളില്‍ ആദ്യ അഞ്ചില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് കമ്പനിയായ ഇന്‍ഡിഗോയും ഇടംപിടിച്ചു. നാലാം സ്ഥാനത്താണ് ഇന്‍ഡിഗോ. യു.കെ. ആസ്ഥാനായുള്ള വിമാന വിവരങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒ.എ.ജി എന്ന കമ്പനിയുടേതാണ് കണക്കുകള്‍.

85 ശതമാനം സമയനിഷ്ഠ പാലിച്ച ജപ്പാന്‍ എയര്‍ലൈന്‍സാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. തൊട്ടുപിന്നില്‍ 84 ശതമാനവുമായി മറ്റൊരു ജപ്പാന്‍ വിമാനക്കമ്പനിയായ ഓള്‍ നിപ്പോണ്‍ എയര്‍വെയ്സ് ആണ്. അമേരിക്കന്‍ കമ്പനിയായ ഡെല്‍റ്റ എയര്‍ലൈന്‍സാണ് മൂന്നാം സ്ഥാനത്ത്.

ലിസ്റ്റിലുള്ള ആദ്യ 20 കമ്പനികളില്‍ ഉത്തര അമേരിക്കയില്‍ നിന്ന് ഏഴ് എയര്‍ലൈന്‍സുകള്‍, യൂറോപ്പില്‍ നിന്ന് ആറ്, ഏഷ്യ പസഫിക്കില്‍ നിന്ന് ആറ്, ലാറ്റിനമേരിക്കയില്‍ നിന്ന് ഒരു എയര്‍ലൈന്‍സുമാണ് ഇടംപിടിച്ചത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x