Currency
Jacobz Intl LCC

തോര്‍ബ കാര്‍ഷികച്ചന്ത: ജനത്തിരക്കേറുന്നു

സ്വന്തം ലേഖകന്‍Sunday, February 11, 2018 12:59 pm
Torba-Market

ദോഹ: പ്രാദേശിക ഭക്ഷ്യോല്‍പന്നങ്ങള്‍ക്ക് മികച്ച വിപണി ഉറപ്പാക്കാന്‍ തോര്‍ബ കാര്‍ഷികച്ചന്തയില്‍ ജനത്തിരക്കേറുന്നു. ഖത്തര്‍ ഫൗണ്ടേഷന്‍ (ക്യുഎഫ്) എജ്യുക്കേഷന്‍ സിറ്റിയില്‍ കഴിഞ്ഞ നവംബറിലാണ് തോര്‍ബ മാര്‍ക്കറ്റുകള്‍ തുടങ്ങിയത്. എജ്യുക്കേഷന്‍ സിറ്റിയിലെ രണ്ടാം നമ്പര്‍ ഗേറ്റിലുള്ള സെറിമോണിയല്‍ കോര്‍ട്ടില്‍ വ്യാഴം ഉച്ചയ്ക്ക് 12 മുതല്‍ 7 വരെയും വെള്ളി രാവിലെ എട്ടു മുതല്‍ 11 വരെയും ഉച്ചയ്ക്ക് ഒന്നു മുതല്‍ അഞ്ചുവരെയുമാണ് ചന്ത പ്രവര്‍ത്തിക്കുന്നത്. ശനി രാവിലെ 10 മുതല്‍ വൈകിട്ട് ഏഴു വരെയും.

ജൈവവിളകളാണ് ഇവിടേക്ക് കൂടുതലായെത്തുന്നത്. ഓരോ ആഴ്ച പിന്നിടുമ്പോഴും വിപണിക്കു ജനപങ്കാളിത്തം ഏറുകയാണെന്ന് ക്യുഎഫ് സാമൂഹ്യവികസന വിഭാഗം മേധാവി നൂര്‍ നസര്‍ അല്‍ മദീദ് പറഞ്ഞു. കച്ചവടക്കാരേയും കര്‍ഷകരെയും പൊതുജനങ്ങളേയും ഒരു വേദിയിലെത്തിക്കാന്‍ തോര്‍ബ സഹായകമാകുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


PARADISE compressed

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x