Currency

കോഴിക്കോട്- കണ്ണൂര്‍ റൂട്ടില്‍ 31 വരെ ട്രെയിന്‍ ഗതാഗതം തടസപ്പെടും

സ്വന്തം ലേഖകന്‍Thursday, January 25, 2018 11:41 am
train-service
XGCUAdvt-750x80
Norway Nomination

കോഴിക്കോട്: കോഴിക്കോടിനും കണ്ണൂരിനും ഇടയില്‍ ഈ മാസം 31 വരെ ട്രെയിനുകള്‍ വൈകും. ട്രാക്ക് നവീകരണം നടക്കുന്നതിനാലാണ് ട്രെയിനുകള്‍ വൈകുന്നത്. മംഗലാപുരത്ത് നിന്ന് 11.45ന് പുറപ്പെടേണ്ട മംഗളൂരു കോയമ്പത്തൂര്‍ ഇന്റര്‍സിറ്റി 75 മിനിറ്റ് വൈകിയേ പുറപ്പെടുകയുള്ളൂ.

കണ്ണൂരില്‍ നിന്ന് ഉച്ചക്ക് 2.35ന് പുറപ്പെടുന്ന കണ്ണൂര്‍ എറണാകുളം ഇന്റര്‍സിറ്റി 3.10ന് പുറപ്പെടും. കണ്ണൂര്‍ ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ 35 മിനിറ്റ് വൈകി 3.20ന് യാത്ര തുടങ്ങും. 56324 നമ്പര്‍ മംഗളുരു കോയമ്പത്തൂര്‍ പാസഞ്ചര്‍ കണ്ണൂരിനും ഷൊര്‍ണൂരിനുമിടയില്‍ സര്‍വീസ് നടത്തില്ല. ഈ ട്രെയിന്‍ രാവിലെ 7.30ന് മംഗളുരുവില്‍ നിന്ന് പുറപ്പെട്ട് 10.50ന് കണ്ണൂരില്‍ യാത്ര അവസാനിപ്പിക്കും.

22150 പൂണെ എറണാകുളം എക്സ്പ്രസ് 25നും 29നും 1.35 മണിക്കൂര്‍ വൈകും. 22629 ദാദര്‍ തിരുനെല്‍വേലി സൂപ്പര്‍ ഫാസ്റ്റ് 27ന് 45 മിനിറ്റ് വൈകുമെന്നും റെയില്‍വേ അറിയിച്ചു.


Jacobz Intl LCC

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x