Currency
GCUAdvt-750x80

ലണ്ടണിൽ കാറുകാര്‍ക്കുള്ള വിവിധ പിഴകളില്‍ കുത്തനെ വര്‍ധന ഏർപ്പെടുത്തുന്നു

സ്വന്തം ലേഖകൻTuesday, December 19, 2017 9:35 pm
speeding-fine-ticket-points-865517
XJacobz Intl LCC

ലണ്ടണിൽ കാറുകാര്‍ക്കുള്ള വിവിധ പിഴകളില്‍ കുത്തനെ വര്‍ധന ഏർപ്പെടുത്തുന്നു. ജനുവരി രണ്ട് മുതല്‍ പുതിയ പരിഷ്‌കാരം നടപ്പിലാക്കാനാണ് നീക്കം. പാര്‍ക്കിങ് അനുമതിയില്ലാത്ത സ്ഥലത്തു പാര്‍ക്ക് ചെയ്താലും മറ്റു പിഴകളും കണ്‍ജഷന്‍ ഫൈനും എല്ലാം 160 പൗണ്ടാക്കും. കൂടാതെ യെല്ലോ ബോക്സില്‍ പെട്ട് പോയാലും ഈ തുക പിഴ നല്‍കേണ്ടി വരും.

നിലവില്‍ ഇത്തരം കുറ്റങ്ങള്‍ക്കുള്ള പിഴകള്‍ 130 പൗണ്ടാണ്. നിലവില്‍ പിഴയിട്ട് പെനാള്‍റ്റി നോട്ടീസ് ലഭിച്ചാലും അത് 14 ദിവസങ്ങല്‍ക്കുള്ളില്‍ അടയ്ക്കുകയാണെങ്കില്‍ വെറും 65 പൗണ്ട് മാത്രം അടച്ചാല്‍ മതി. എന്നാല്‍ ജനുവരി രണ്ട് മുതല്‍ ഈ തുക 80 പൗണ്ടാക്കി വര്‍ധിപ്പിക്കുന്നുമുണ്ട്.

കാറുകളുടെ എണ്ണം കുറയ്ക്കലും ട്രാഫിക്ക് സുഗമമാക്കലും ലക്ഷ്യമിട്ടു ഫീസും ഫൈനും കുത്തനെ ഉയര്‍ത്തുന്നതെന്നാണു ട്രാന്‍സ്പോര്‍ട്ട് ഫോര്‍ ലണ്ടന്‍ പറയുന്നത്. തലസ്ഥാനത്ത് വാഹനങ്ങള്‍ പുറന്തള്ളുന്ന വിഷപ്പുക കാരണമുള്ള അന്തരീക്ഷ മലിനീകരണം പ്രതിദിനം പെരുകുന്ന സാഹചര്യത്തില്‍ കൂടിയാണു ഈ തീരുമാനം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x