Currency

കടുവകള്‍ക്ക് നടുവില്‍ അകപ്പെട്ടു, ബൈക്കിന് മുന്നിലും പിന്നിലുമായി കടുവകള്‍; യുവാക്കളുടെ അദ്ഭുതകരമായ രക്ഷപ്പെടല്‍, വീഡിയോ Close

സ്വന്തം ലേഖകന്‍Friday, February 2, 2018 9:03 am
Playbikers-caught-2-tigers

 

മഹാരാഷ്ട്ര: ഒരു നിമിഷം മരണത്തെ മുഖാമുഖം കണ്ട യുവാക്കള്‍ ഒരിക്കലും വിചാരിച്ചിട്ടുണ്ടാവില്ല തങ്ങള്‍ക്ക് ജീവന്‍ തിരിച്ച് കിട്ടുമെന്ന്. മഹാരാഷ്ട്രയിലാണ് സംഭവം. വനപ്രദേശത്തുകൂടി ബൈക്കില്‍ വരികയായിരുന്ന രണ്ടു യുവാക്കളാണ് കടുവകളുടെ ഇടയില്‍പ്പെട്ടത്. ബൈക്കിന് മുന്നിലും പിന്നിലും കടുവ. ഒന്നനങ്ങിയാല്‍ എന്തു വേണമെങ്കിലും സംഭവിക്കാം. കടുവകളുടെ ആക്രമണത്തില്‍നിന്നും രക്ഷപ്പെട്ടത് ഇപ്പോഴും ഇരുവര്‍ക്കും വിശ്വസിക്കാനായിട്ടില്ല.

യുവാക്കള്‍ കടുവകളില്‍നിന്നും രക്ഷപ്പെടുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. നാലു മിനിറ്റ് ദൈര്‍ഘ്യമുളള വീഡിയോയില്‍ രണ്ടു കടുവകള്‍ യുവാക്കളുടെ മുന്നിലും പിന്നിലും നിലയുറപ്പിച്ചിരിക്കുന്നത് കാണാം. ഒന്ന് അനങ്ങാന്‍ പോലും നില്‍ക്കാതെ ശ്വാസം അടക്കിപ്പിടിച്ച് നിശബ്ദരായി നില്‍ക്കുകയായിരുന്നു യുവാക്കള്‍ ചെയ്തത്. ഭാഗ്യവശാല്‍ കടുവകള്‍ അവരെ ആക്രമിച്ചില്ല. അവ ബൈക്കിനെ വലം വെയ്ക്കുകയും അരികത്ത് വിശ്രമിക്കുകയും ചെയ്തതല്ലാതെ യാതൊരു ഉപദ്രവത്തിനും മുതിര്‍ന്നില്ല. യുവാക്കളുടെ സമീപത്ത് ഏറെനേരം നിന്നശേഷം കടുവകള്‍ തിരികെ വനത്തിലേക്ക് പോയി.

അതോടെ യുവാക്കള്‍രക്ഷപ്പെടുകയും ചെയ്തു. അല്‍പ്പം മുന്നിലായി ഒരു കാറില്‍ ഉണ്ടായിരുന്നവരാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ബൈക്ക് മുന്നോട്ടു എടുക്കുകയോ ബൈക്കില്‍നിന്നും ഇറങ്ങുകയോ ചെയ്യരുതെന്ന് കാറിനകത്ത് ഇരുന്നവര്‍ യുവാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. യുവാക്കള്‍ ഇതു അനുസരിച്ചു. കടുവകളുടെ നീക്കം വീക്ഷിച്ച ശേഷം അവ പിന്‍വാങ്ങുകയാണെന്ന് തിരിച്ചറിഞ്ഞ ഉടന്‍ അവര്‍ കാറുമായി മുന്നോട്ടു നീങ്ങി യുവാക്കളെ ആപത്തില്‍ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x