Currency

മെന ഫേഷ്യല്‍ ക്രീം യു.എ.ഇ നിരോധിച്ചു

സ്വന്തം ലേഖകന്‍Tuesday, August 7, 2018 11:33 am
Mena-Facial-Cream
XGCUAdvt-750x80
new1

അബുദാബി: ത്വക്കിന്റെ നിറം വെളുപ്പിക്കാന്‍ ഉപയോഗിക്കുന്ന മെന ഫേഷ്യല്‍ ക്രീം ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി അബുദാബി ആരോഗ്യവകുപ്പ്. ഈ ക്രീമിന്റെ യു.എ.ഇയിലെ വില്‍പനയും വിതരണവും നിരോധിച്ചതായും വകുപ്പ് അറിയിച്ചു.

ഈ ക്രീമില്‍ മെര്‍ക്കുറി അമിതമായ അളവില്‍ അടങ്ങിയിട്ടുണ്ടെന്ന് അല്‍ ബയാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉയര്‍ന്ന അളവില്‍ മെര്‍ക്കുറി ഉള്ളില്‍ ചെന്നാല്‍ വയറുവേദന, മനംപുരട്ടല്‍, ചര്‍ദ്ദി, വയറിളക്കം, അപസ്മാരം, ദഹനപ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് ഇടയാക്കും. ഇതിനെ തുടര്‍ന്നാണ് ഇതിന്റെ ഉപയോഗം നിരോധിച്ചത്.

ഈ ക്രീമിന്റെ വില്‍പനയും വ്യാപനവും തടയാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട എല്ലാ വകുപ്പുകളോടും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ ക്രീം ഉപയോഗിക്കരുതെന്ന് പൊതുജനങ്ങളോടും വകുപ്പ് ആവശ്യപ്പെട്ടു.


Jacobz Intl LCC

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x