Currency

നിയമലംഘനം: അല്‍ഐനില്‍ സ്ഥാപനം പൂട്ടിച്ചു Close

സ്വന്തം ലേഖകന്‍Sunday, May 19, 2019 2:01 pm
shuy

അബുദാബി: ഭക്ഷ്യസുരക്ഷാ നിയമ ലംഘനം ആവര്‍ത്തിച്ച അല്‍ഐനിലെ പാല്‍, ജ്യൂസ് ഉല്‍പാദന കേന്ദ്രം താല്‍ക്കാലികമായി അടപ്പിച്ചു. ഉല്‍പാദന, സംസ്‌കരണ പ്ലാന്റിനുള്ളില്‍ പ്രാണികളുള്‍പ്പെടെ ഒട്ടേറെ നിയമ ലംഘനങ്ങള്‍ ഇവിടെ കണ്ടെത്തി. അല്‍ഐന്‍ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കിലുള്ള അല്‍ അലാമിയ ഡയറി ആന്‍ഡ് ജ്യൂസ് ഫാക്ടറിയാണ് അടപ്പിച്ചത്.

പല തവണ മുന്നറിയിപ്പ് അവഗണിച്ചതാണ് അടച്ചുപൂട്ടുന്നതിലേക്കു നയിച്ചതെന്ന് അബുദാബി ഭക്ഷ്യസുരക്ഷാ അതോറിറ്റി വാര്‍ത്താ വിനിമയ, പൊതുജന സേവന വിഭാഗം ഡയറക്ടര്‍ താമര്‍ അല്‍ ഖാസിമി പറഞ്ഞു. ലേബലില്ലാത്ത ഉല്‍പന്നങ്ങള്‍ റഫ്രിജറേറ്ററില്‍ സൂക്ഷിച്ചതും ഉല്‍പാദന തീയതിയില്‍ കൃത്രിമം കാട്ടിയതും നടപടിക്കു കാരണമായി. 2018ല്‍ രണ്ടു തവണ അന്തിമ മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിക്കുകയായിരുന്നു.

പ്രശ്‌നങ്ങള്‍ പരിഹരിച്ചതായി ബോധ്യപ്പെട്ടാല്‍ മാത്രമേ വീണ്ടും തുറക്കാനുള്ള അനുമതി നല്‍കൂവെന്ന് അതോറിറ്റി അറിയിച്ചു. നിയമലംഘനം ശ്രദ്ധയില്‍പെട്ടാല്‍ 800 555 നമ്പറില്‍ അറിയിക്കണം.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x