Currency

സൈനിക സേവന കാലാവധി 16 മാസമായി ഉയര്‍ത്തി Close

സ്വന്തം ലേഖകന്‍Monday, July 9, 2018 12:22 pm
UAE-DEFENCE-IDEX-ARMY-SHOW

അബുദാബി: യുഎഇ പൗരന്‍മാര്‍ക്കുള്ള സൈനിക സേവന കാലാവധി 12 മാസത്തില്‍ നിന്ന് 16 മാസമായി ഉയര്‍ത്തി. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റോ അതിനു മുകളിലോ യോഗ്യത ഉള്ള പുരുഷന്മാര്‍ക്ക് സൈനിക സേവനം നിര്‍ബന്ധമാണ്. 2014ല്‍ നിലവില്‍ വന്ന സംവിധാനം വലിയ മാറ്റമുണ്ടാക്കിയതായി യുഎഇ സേനയുടെ ജനറല്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ് (ജിഎച്ച്ക്യു) വ്യക്തമാക്കി.

ഡപ്യൂട്ടി സുപ്രീം കമാന്‍ഡറുടെ നിര്‍ദേശപ്രകാരം സൈന്യത്തിലോ പ്രതിരോധ-ആഭ്യന്തര മന്ത്രാലയങ്ങളിലോ സുരക്ഷാ-സൈനിക സ്ഥാപനങ്ങളിലോ ജോലി ചെയ്യാം. ക്ലാസുകളും പരിശീലനവുമെല്ലാം ഈ കാലയളവിലുണ്ടാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x