Currency

യു.എ.ഇയില്‍ അന്താരാഷ്ട്ര ശരീരസൗന്ദര്യ മത്സരത്തില്‍ മലയാളിക്ക് നാലുസ്വര്‍ണം

സ്വന്തം ലേഖകന്‍Friday, April 5, 2019 7:11 pm
beauty
Garshom-Norway-IC

ഷാര്‍ജ: യു.എ.ഇയില്‍ നടന്ന ശരീരസൗന്ദര്യ മത്സരങ്ങളില്‍ മലയാളിക്ക് നാല് സ്വര്‍ണം. മസില്‍ ഷോ, മസില്‍ മാനിയ, ഐ.എഫ്.ബി.ബി, മസില്‍ ബീച്ച് മത്സരങ്ങളിലാണ് മലപ്പുറം എടപ്പാള്‍ ചുങ്കം സ്വദേശി കെ.പി നൗഫല്‍ ടോറന്റോ സ്വര്‍ണം നേടി ചാമ്പ്യനായത്. അമേരിക്ക, ബ്രിട്ടന്‍, ഗള്‍ഫ്, ആഫ്രിക്ക, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരെ പിന്തള്ളിയാണ് എടപ്പാള്‍ക്കാരന്‍ ചാമ്പ്യനായത്.

ഷാര്‍ജ നസ്രിയയിലെ ടോറന്റോ ജിംനേഷ്യത്തില്‍ 10 വര്‍ഷമായി ട്രൈയിനറാണ് നൗഫല്‍. 18ാം വയസുമുതല്‍ എടപ്പാള്‍ ലൈഫ് ലൈന്‍ ഫിറ്റ്‌നസ് സെന്ററില്‍ ബോഡിബില്‍ഡിംഗ് പരിശീലനം നടത്താന്‍ തുടങ്ങിയ നൗഫല്‍, രണ്ട് തവണ സംസ്ഥാന ചാമ്പ്യനും മൂന്ന് തവണ ജില്ലാ ചാമ്പ്യനും ഒരുതവണ സൗത്ത് മലബാര്‍ ചാമ്പ്യനുമായിട്ടുണ്ട്.

അടുത്തവര്‍ഷം യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നടക്കുന്ന മത്സരങ്ങളില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുകയാണ് നൗഫല്‍. ഭാര്യ: മാരിയ.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x