അബുദാബി: യു.എ.ഇയില്‍ 2018ലെ പൊതുഅവധികള്‍ പ്രഖ്യാപിച്ചു. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഉത്തരവുപ്രകാരം എല്ലാ വര്‍ഷവും നവംബര്‍ 30 രക്തസാക്ഷിദിനമായി ആചരിക്കുന്നുണ്ട്. മേയ് 16-നാണ് റംസാന് അവധി പ്രതീക്ഷിക്കുന്നത്. ജൂണ്‍ 14 മുതല്‍ മൂന്ന് ദിവസം ഈദുല്‍ ഫിത്വര്‍ അവധിയാണ്. ഹജ്ജ് സീസണ് ആരംഭവുമായി ബന്ധപ്പെട്ട് ഓഗസ്റ്റ് 12-ന് അവധി നല്‍കിയിട്ടുണ്ട്.
ഓഗസ്റ്റ് 20 അറാഫത് ദിനാചരണത്തിന്റെ അവധിയാണ്. ഓഗസ്റ്റ് 21 മുതല്‍ മൂന്നുദിവസം ഈദ് അല്‍ അദയുടെ അവധിയാണ്. സെപ്റ്റംബര്‍ 11-ന് ഹിജ്രി (മുഹറം) വര്‍ഷാരംഭത്തിന്റെ അവധിയാണ്. നവംബര്‍ 19 ന് പ്രവാചകന് മുഹമ്മദിന്റെ ജന്മദിന അവധി. നവംബര്‍ 30 രക്തസാക്ഷിദിനവും ഡിസംബര്‍ രണ്ടും മൂന്നും യു.എ.ഇ. ദേശീയദിന അവധിയുമായിരിക്കും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.