Currency

യുഎഇ രാജകുടുംബാംഗം അന്തരിച്ചു; മൂന്ന് ദിവസത്തെ ദുഃഖാചരണം

സ്വന്തം ലേഖകന്‍Wednesday, May 8, 2019 12:55 pm
mounring
GCU Matter

ഷാര്‍ജ: ഷാര്‍ജ രാജകുടുംബാംഗം ശൈഖ മറിയം ബിന്‍ത് സലീം അല്‍ സുവൈദി അന്തരിച്ചു. റമദാനിലെ രണ്ടാം ദിനമായിരുന്ന ചൊവ്വാഴ്ചയായിരുന്നു അന്ത്യമെന്ന് റോയല്‍ കോര്‍ട്ട് അറിയിച്ചു. രാജകുടുംബാംഗത്തിന്റെ നിര്യാണത്തില്‍ അനുശോചിച്ച് ഷാര്‍ജ എമിറേറ്റില്‍ ബുധനാഴ്ച മുതല്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടും.

നിര്യാണത്തില്‍ ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അനുശോചിച്ചു. ചൊവ്വാഴ്ച രാത്രി ഇഷാഅ് നമസ്‌കാരത്തിന് ശേഷം ഷാര്‍ജ കിങ് ഫൈസല്‍ പള്ളിയില്‍ വെച്ച് മയ്യിത്ത് നമസ്‌കാരം നടന്നു.

ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി, ഷാര്‍ജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി, രാജകുടുംബാംഗങ്ങള്‍, എമിറേറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മയ്യിത്ത് നമസ്‌കാരത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് ജുബൈല്‍ മഖ്ബറയില്‍ മൃതദേഹം ഖബറടക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x