Currency

യുഎഇ പൊതുമാപ്പ് ഇനി ഒരാഴ്ചകൂടി മാത്രം

സ്വന്തം ലേഖകന്‍Sunday, December 23, 2018 12:54 pm
amnesty
XGCUAdvt-750x80
Norway Nomination

അബുദാബി: യുഎഇയില്‍ നടന്നുവരുന്ന പൊതുമാപ്പ് അവസാനിക്കാന്‍ ഒരാഴ്ച ബാക്കി നില്‍ക്കെ അനധികൃത താമസക്കാര്‍ എത്രയും വേഗം താമസം നിയമവിധേയമാക്കുകയോ രാജ്യം വിട്ടുപോവുകയോ ചെയ്യണമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ് ആവശ്യപ്പെട്ടു.

ഡിസംബര്‍ 31നകം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തവര്‍ക്കു കടുത്ത ശിക്ഷ നേരിടേണ്ടിവരും. നിയമലംഘകരില്ലാത്ത രാജ്യം എന്ന ലക്ഷ്യം സാക്ഷാത്കരിക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും അതോറിറ്റി അഭ്യര്‍ഥിച്ചു. നിയമലംഘകര്‍ക്ക് രേഖകള്‍ ശരിയാക്കി യുഎഇയില്‍ തുടരാനോ രാജ്യംവിട്ടു പോകാനോ മതിയായ കാലയളവ് ഇതിനോടകം നല്‍കിയതായും ഇനി പൊതുമാപ്പ് നീട്ടാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഓഗസ്റ്റ് ഒന്നിനാണ് യുഎഇയില്‍ മൂന്നു മാസത്തെ പൊതുമാപ്പ് ആരംഭിച്ചത്. പിന്നീട് രണ്ടു തവണയായി നവംബര്‍, ഡിസംബര്‍ മാസങ്ങളിലേക്കു കൂടി നീട്ടി. ഇങ്ങനെ അഞ്ചു മാസം നീണ്ട പൊതുമാപ്പാണ് ഡിസംബര്‍ 31ഓടെ അവസാനിക്കുന്നത്.

ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ഒരു ലക്ഷത്തോളം പേര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തിയതായാണ് അനൗദ്യോഗിക കണക്ക്. ഇതില്‍ താമസം നിയമവിധേയമാക്കിയവരാണ് കൂടുതലും. ആറായിരത്തിലേറെ ഇന്ത്യക്കാര്‍ ഇത്തവണ പൊതുമാപ്പ് പ്രയോജനപ്പെടുത്തി. യുഎഇയില്‍ തന്നെ തുടരാന്‍ ആഗ്രഹിക്കുന്നവരായിരുന്നു അപേക്ഷകരില്‍ ഭൂരിഭാഗം പേരും. ഇവര്‍ക്ക് വീസ മാറാനും സൗകര്യം ഒരുക്കിയിരുന്നു. പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്താതെ യുഎഇയില്‍ തുടരുന്ന അനധികൃത ഇന്ത്യക്കാര്‍ക്ക് എംബസിയുടെ സഹായം ഉണ്ടാകില്ലെന്ന് ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ് സിങ് സൂരി പറഞ്ഞു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x