Currency

യു.എ.ഇ തൊഴില്‍നിയമ ഭേദഗതി ഉടന്‍ Close

സ്വന്തം ലേഖകന്‍Thursday, May 24, 2018 3:56 pm
abu

അബൂദബി: യു.എ.ഇ തൊഴില്‍ നിയമത്തില്‍ കാതലായ ഭേദഗതികള്‍ കൊണ്ടുവരുമെന്ന് വകുപ്പു മന്ത്രി നാസിര്‍ ബിന്‍ ഥാനി അല്‍ ഹമേലി അറിയിച്ചു. അബൂദബിയില്‍ ഫെഡറല്‍ ദേശീയ കൗണ്‍സില്‍ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്നാല്‍ നിയമത്തില്‍ എന്ന് മാറ്റം വരുമെന്നോ എപ്പോള്‍ മുതല്‍ നടപ്പാക്കുമെന്നോ മന്ത്രി വെളിപ്പെടുത്തിയില്ല.

സ്വകാര്യ മേഖലയില്‍ അഞ്ചു ശതമാനം ജോലികള്‍ സ്വദേശികള്‍ക്ക് മാത്രമായി ഉറപ്പുവരുത്തുക എന്ന പ്രഖ്യാപിത ലക്ഷ്യം നിയമ ഭേദഗതിയില്‍ ഉണ്ടായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. എണ്ണരഹിത സമ്പദ് ഘടനയുമായി ബന്ധപ്പെട്ട എല്ലാ തലങ്ങളും നിയമ ഭേദഗതി ഉള്‍ക്കൊള്ളും. 2021 ഓടെ യു.എ.ഇയിലെ സ്വദേശി തൊഴില്‍ശക്തിയുടെ പകുതി പേരെ സ്വകാര്യ മേഖലയില്‍ നിയമിക്കുകയാണ് ലക്ഷ്യം.

സ്വകാര്യ മേഖലാ ജീവനക്കാരില്‍ അഞ്ചു ശതമാനവും യു.എ.ഇയിലെ മൊത്തം തൊഴിലാളികളില്‍ ആറു ശതമാനവും സ്വദേശികള്‍ ആയിരിക്കണം എന്നാണ് നിലപാട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x