റിയാദ്: നിലവില്‍ യു.എ.ഇയില്‍ ജോലിചെയ്യുന്ന പ്രവാസി മറ്റൊരു ജോലിയിലേക്ക് മാറുന്നതിന് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ബാധകമാക്കിയിട്ടില്ലെന്ന് അധികൃതരുടെ വിശദീകരണം. മറ്റൊരു രാജ്യത്ത് നിന്ന് പുതുതായി യുഎഇയിലേക്ക് ജോലിക്ക് എത്തുന്നവര്‍ക്ക് മാത്രമാണ് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാവുക. എന്നാല്‍ സമീപഭാവിയില്‍ ഇത് ജോലി മാറുന്നവര്‍ക്ക് ബാധകമാക്കാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ പറയുന്നു.
ഈ മാസം നാല് മുതലാണ് യു.എ.ഇയില്‍ തൊഴില്‍വിസ ലഭിക്കുന്നതിന് നാട്ടിലെ സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. ജോലിക്ക് അപേക്ഷിക്കുന്നയാള്‍ വിദേശത്താണെങ്കില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം താമസിച്ച രാജ്യത്തെ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. രാജ്യത്ത് ജോലിക്കെത്തുന്നവര്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരല്ല എന്ന് തെളിയിക്കുന്നതിനാണ് ഇത്തരമൊരു നിബന്ധന യു.എ.ഇ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.