Currency

ഷാര്‍ജ മരുഭൂമിയില്‍ ആഴ്ചകള്‍ക്ക് മുമ്പ് അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം മലയാളിയുടേതെന്ന് സ്ഥിരീകരിച്ചു

സ്വന്തം ലേഖകന്‍Saturday, June 29, 2019 1:00 pm
body

ഷാര്‍ജ: ഷാര്‍ജ മരുഭൂമിയില്‍ ആഴ്ചകള്‍ക്ക് മുമ്പ് അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം മലയാളിയുടേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. തലശ്ശേരി ചൊക്ലി സി.പി റോഡില്‍ റാശിദിന്റെ മൃതദേഹമാണ് ഇതെന്ന് ഡി.എന്‍.എ പരിശോധനയിലാണ് സ്ഥിരീകരിച്ചത്. ബന്ധുക്കള്‍ക്ക് കൈമാറിയ മൃതദേഹം ഇന്നലെ ഷാര്‍ജയില്‍ ഖബറടക്കി. മരിച്ചയാള്‍ സ്വന്തം തിരിച്ചറിയല്‍ കാര്‍ഡിന് പകരം സുഹൃത്തിന്റെ ഐഡി കൈവശംവെച്ചിരുന്നത് വലിയ ആശയകുഴപ്പത്തിന് കാരണമായി.

ഷാര്‍ജ സജ വ്യവസായ മേഖലിയിലെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്ന റാശിദിനെ ഏപ്രില്‍ അവസാനമാണ് കാണാതാകുന്നത്. നീണ്ട തിരച്ചിലിനൊടുവില്‍ ഈ മാസം 10ന് ഷാര്‍ജ അല്‍തല്ലയിലെ മരഭൂമിയില്‍ ആടുമേക്കുന്നവരാണ് മൃതദേഹം കണ്ടെത്തുന്നത്. അതേസമയം മരിക്കുമ്പോള്‍ റാശിദ് കൈവശം വച്ചിരുന്നത് സുഹൃത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ് ആയിരുന്നു എന്നത് വലിയ ആശയകുഴപ്പം സൃഷ്ടിച്ചു. പിന്നീട് കോടതി അനുമതിയോടെ രണ്ടുവട്ടം ഡി.എന്‍.എ പരിശോധന നടത്തിയാണ് മൃതദേഹം റാശിദിന്റേത് തന്നെയാണ് എന്ന് ശാസ്ത്രീയമായി സ്ഥിരീകരിച്ചത്.

എന്നാല്‍, കാണാതായതിന് ശേഷം മരിക്കുന്നത് വരെ ഒരുമാസത്തിലേറെ റാശിദ് എവിടെയായിരുന്നു എന്നത് സംബന്ധിച്ച അന്വേഷണം തുടരുകയാണ്. എംബാമിങ് സാധ്യമല്ലാത്തതിനാല്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് പകരം ഷാര്‍ജയിലെ ഖബര്‍സ്ഥാനില്‍ ഖബറടക്കി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x