Currency

എഞ്ചിനീയര്‍മാര്‍ക്കും ഫിസിയോതെറാപ്പിസ്റ്റുകള്‍ക്കും അവസരം; നോര്‍ക്ക റൂട്ട്സ് മുഖേന നിയമനം

സ്വന്തം ലേഖകന്‍Friday, November 1, 2019 2:28 pm
engg

റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് കേരളത്തില്‍ നിന്നും എഞ്ചിനീയര്‍മാരെയും ഫിസിയോതെറാപ്പിസ്റ്റുകളെയും തിരഞ്ഞെടുക്കുന്നു. നോര്‍ക്ക റൂട്ട്സ് മുഖേനയാണ് നിയമനം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നോര്‍ക്ക ഓഫീസിലേക്ക് നേരിട്ട് അപേക്ഷകള്‍ സമര്‍പ്പിക്കാം.

സൗദി അറേബ്യയിലെ ദമ്മാമില്‍ അല്‍ മൗസാത്ത് മെഡിക്കല്‍ സര്‍വീസസ് കമ്പനി ആശുപത്രിയിലേക്കാണ് നിയമനം. ബി.ടെക്ക് കഴിഞ്ഞ് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള എന്‍ജിനീയര്‍മാര്‍ക്ക് മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്, സേഫ്റ്റി എന്‍ജിനീയറിംഗ് എന്നീ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. ഡിഗ്രി കഴിഞ്ഞ് രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയമുള്ള ഫിസിയോതെറാപ്പിസ്റ്റുകള്‍ക്കും അപേക്ഷിക്കാം. യോഗ്യതയുള്ള 30 നും 35 നും മധ്യേ പ്രായമുള്ള പുരുഷന്‍മാര്‍ക്കാണ് അവസരം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്ദ്യോഗാര്‍ത്ഥികള്‍ക്ക് വിസ, താമസം, വിമാന ടിക്കറ്റ്, മെഡിക്കല്‍ ഇന്‍ഷുറന്‍സ് എന്നിവ സൗജന്യമായിരിക്കും. എന്‍ജിനീയര്‍മാര്‍ക്ക് 5000 മുതല്‍ 7000 സൗദി റിയാല്‍ വരെയും ഫിസിയോതെറാപ്പിസ്റ്റുകള്‍ക്ക് 3000 മുതല്‍ 3200 സൗദി റിയാല്‍ വരെയും ശമ്പളം ലഭിക്കും.

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡാറ്റ, ഫോട്ടോ, പാസ്പോര്‍ട്ട്, യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം norkacvtoksa@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അടുത്ത മാസം 30 നു മുമ്പായി അയക്കണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ നോര്‍ക്ക വെബ് സൈറ്റിലും (www.norkaroots.org) ടോള്‍ ഫ്രീ നമ്പറിലും (ഇന്ത്യയില്‍ നിന്നും 18004253939, വിദേശത്തു നിന്നും 00918802012345) ലഭിക്കും.

Notification Link, Click Here: http://demo.norkaroots.net/recruitment_2015.aspx


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x