Currency

അമേരിക്കന്‍ വിസ വേണോ?; ഇനി അഞ്ച് വര്‍ഷത്തെ സമൂഹ മാധ്യമ വിവരങ്ങള്‍ നല്‍കണം

സ്വന്തം ലേഖകന്‍Tuesday, June 4, 2019 4:08 pm
visa-us
Garshom-Norway-IC

വാഷിങ്ടണ്‍: യു.എസ് വിസക്ക് ഇനി അപേക്ഷിക്കണമെങ്കില്‍ അഞ്ച് വര്‍ഷത്തെ സമൂഹ മാധ്യമ അക്കൗണ്ട് വിവരങ്ങളും നല്‍കണം. അഞ്ച് വര്‍ഷത്തിനിടെ ഉപയോഗിച്ച ഇ-മെയില്‍ അഡ്രസുകള്‍, ഫോണ്‍ നമ്പറുകളെല്ലാം വിസ അപേക്ഷയോടൊപ്പം നല്‍കണം. ഇക്കാര്യങ്ങള്‍ ആവശ്യപ്പെടുന്ന അപേക്ഷയാണ് തയാറാക്കിയിരിക്കുന്നത്. ജോലി ആവശ്യാര്‍ത്ഥവും പഠനത്തിനായും യു.എസിലേക്ക് പോകുന്നവരെല്ലാം ഈ വിവരങ്ങള്‍ നല്‍കണം. എന്നാല്‍, ചില നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ഇളവ് ലഭിക്കും.

വിസ മാനദണ്ഡങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി സ്റ്റേറ്റ് ഡിപാര്‍ട്മന്റെിന്റെ പുതിയ നിയമങ്ങളിലൊന്നാണിത്. 2018 മാര്‍ച്ചിലാണ് ട്രംപ് ഭരണകൂടം ഇതുസംബന്ധിച്ച ആദ്യ നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചത്. യാത്ര ചെയ്ത സ്ഥലങ്ങളെക്കുറിച്ചുള്ള വിശദവിവരങ്ങള്‍, 15 വര്‍ഷത്തെ ബയോഗ്രഫിക്കല്‍ വിവരങ്ങള്‍ എന്നിവയും സമര്‍പ്പിക്കണം.

സമൂഹ മാധ്യമ വിവരങ്ങള്‍ തെറ്റായി നല്‍കിയാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്. പുതിയ നീക്കത്തിനെതിരെ അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ അടക്കം രംഗത്തുവന്നിട്ടുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x