Currency

വി. മുരളീധരന്‍ വിദേശ കാര്യ സഹമന്ത്രിയായി അധികാരമേറ്റു

സ്വന്തം ലേഖകന്‍Saturday, June 1, 2019 1:22 pm
muralee

തിരുവനന്തപുരം: രണ്ടാം മോദി മന്ത്രിസഭയില്‍ മുന്‍ സംസ്ഥാന ബിജെപി അധ്യക്ഷനും ദേശീയ നിര്‍വാഹക സമിതി അംഗവുമായ വി. മുരളീധരന്‍ വിദേശകാര്യ സഹമന്ത്രി. പാര്‍ലമെന്ററികാര്യ സഹമന്ത്രിസ്ഥാനവും മുരളീധരനാണ്. എസ്. ജയശങ്കറാണ് വിദേശകാര്യമന്ത്രി.

കേന്ദ്ര നേതൃത്വം മുരളീധരനുമായി ചര്‍ച്ച നടത്തിയ ശേഷമാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. ഇത് കേരളത്തിലെ ജനങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് മുരളീധരന്‍ പറഞ്ഞു. കേരളത്തില്‍ നിന്ന് നേരത്തെ മന്ത്രിസഭയിലുണ്ടായിരുന്ന അല്‍ഫോണ്‍സ് കണ്ണന്താനത്തെ ഒഴിവാക്കിയാണ് മുരളീധരനെ ഉള്‍പ്പെടുത്തിയത്.

കണ്ണൂരുകാരനായ മുരളീധരന്‍ മന്ത്രി സഭയിലേക്കത്തിയത് വര്‍ഷങ്ങളായുള്ള കഠിനാധ്വാനത്തിനും സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തിനുമുള്ള അംഗീകാരം കൂടിയാണ്. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭ അംഗമാണ് വി. മുരളീധരന്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x