മനാമ: മൂല്യവര്‍ധിത നികുതി (വാറ്റ്) രജിസ്‌ട്രേഷന്റെ മൂന്നാംഘട്ട രജിസ്‌ട്രേഷന്‍ ഡിസംബര്‍ 20 വരെ നടക്കും. 37,500 ബഹ്‌റൈന്‍ ദീനാര്‍ മുതല്‍ അഞ്ചു ലക്ഷം വരെ വാര്‍ഷിക വിറ്റുവരവുള്ള വ്യാപാരി, വ്യവസായികളെയാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ വിഭാഗത്തില്‍പെടുന്നവര്‍ അനുവദിച്ച സമയപരിധിക്കുള്ളില്‍ തന്നെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും അവസാന ദിവസം കഴിഞ്ഞാല്‍ പിഴ ഉണ്ടാകുമെന്നും അധികൃതര്‍ അറിയിച്ചു.
ഇതിന്റെ ഭാഗമായി ബോധവത്കരണ പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരി ഒന്നുമുതലാണ് രാജ്യത്ത് വാറ്റ് ആരംഭിച്ചത്. അഞ്ചു ദശലക്ഷം ദീനാര്‍ വിറ്റുവരവുള്ള സ്ഥാപനങ്ങളായിരുന്നു ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്. രണ്ടാംഘട്ടം ജൂലൈ ഒന്നുമുതല്‍ ആരംഭിച്ചു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.