ന്യൂഡല്‍ഹി: ഇന്ത്യന്‍ വിമാന കമ്പനിയായ എയര്‍ വിസ്താര ദുബായ് സര്‍വീസ് ആരംഭിക്കുന്നു. എയര്‍വിസ്താരയുടെ രണ്ടാമത്തെ അന്താരാഷ്ട്ര സര്‍വീസാണ് ദുബായിലേക്ക് ആരംഭിക്കുന്നത്. ആഗസ്റ്റ് 21 മുതല്‍ ദിവസവും വൈകുന്നേരം 4:25ന് മുംബൈയില്‍ നിന്ന് പുറപ്പെടുന്ന വിമാനം യു.എ.ഇ സമയം 6:15ന് ദുബായിലെത്തും. രാത്രി 7:15ന് ദുബായില്‍ നിന്ന് തിരിച്ചുപറക്കുന്ന വിമാനം രാത്രി 12:15ന് മുംബൈയിലെത്തും.
മുംബൈയില്‍ നിന്ന് ദുബായിലേക്കും, തിരിച്ചും എല്ലാ ദിവസവും വിമാന സര്‍വീസുണ്ടാകും. 17,820 രൂപക്ക് മുംബൈയില്‍ നിന്ന് ദുബായില്‍ പോയി മടങ്ങാനുള്ള ഇക്കോണമി റിട്ടേണ്‍ ടിക്കറ്റാണ് കമ്പനിയുടെ ദുബായ് സര്‍വീസിന്റെ ഉദ്ഘാടന ഓഫര്‍. കഴിഞ്ഞമാസം എയര്‍ വിസ്താര സിങ്കപ്പൂരിലേക്കാണ് ആദ്യ അന്താരാഷ്ട്ര സര്‍വീസ് ആരംഭിച്ചത്. സിങ്കപ്പൂര്‍ എയര്‍ലൈന്‍സും ടാറ്റയും ചേര്‍ന്ന് ആരംഭിച്ച എയര്‍വിസ്താര മൂന്ന് വര്‍ഷമായി ഇന്ത്യയിലെ ആഭ്യന്തരവിമാന സര്‍വീസ് രംഗത്ത് സജീവമാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.