കുവൈത്ത് സിറ്റി: കുവൈത്തില്‍ പുതുവര്‍ഷത്തോടനുബന്ധിച്ച് നിയമലംഘനങ്ങള്‍ക്ക് പിടിക്കപ്പെടുന്ന വിദേശികളെ നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കി. ആഭ്യന്തര മന്ത്രാലയം സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കി. ആഘോഷ ഭാഗമായി ഗതാഗത തടസ്സമുണ്ടാക്കുകയോ അപകടകരമായി വാഹനമോടിക്കുകയോ ചെയ്യരുതെന്നും മുന്നറിയിപ്പ് നല്കി. പ്രധാന റോഡുകളിലും ബാച്ലേഴ്സ് തിങ്ങിത്താമസിക്കുന്നയിടങ്ങളിലെ സംശയമുള്ള ഫ്ലാറ്റുകളിലും മിന്നല്‍ പരിശോധന നടത്തും.
ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ കണ്ട്രോള് റൂം വഴിയും അല്ലാതെയും നിരീക്ഷണമുണ്ടായിരിക്കുമെന്നും നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും സുരക്ഷാ വിഭാഗം മുന്നറിയിപ്പ് നല്കി. രാജ്യത്തിന്റെ പാരമ്പര്യത്തിനും നിയമങ്ങള്‍ക്കും നിരക്കാത്തവിധം പരിധിവിട്ട ആഘോഷങ്ങള്‍ അനുവദിക്കില്ല. എല്ലാ അതിര്‍ത്തി ചെക്ക് പോയന്റുകളും സുരക്ഷ ശക്തമാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.