Currency

യുഎഇയില്‍ വാട്ട്‌സ്ആപ്പ് കോളുകള്‍ നിയമവിധേയമാക്കിയിട്ടില്ല Close

സ്വന്തം ലേഖകന്‍Friday, June 23, 2017 12:27 pm

രാവിലെ മുതല്‍ പലര്‍ക്കും വാട്ട്‌സ് ആപ്പിലൂടെ സൗജന്യമായി വിളിക്കാന്‍ കഴിഞ്ഞിരുന്നു. ടെലികോം കമ്പനികളുടെ പെരുന്നാള്‍ സമ്മാനമായിരിക്കും സൗജന്യ സേവനമെന്നാണ് പലരും കരുതിയത്. സേവനം ലഭ്യമായതോടെ യുഎഇയില്‍ വാട്ട്‌സ്ആപ്പ് കോള്‍ നിയമവിധേയമാക്കി എന്നവിധം സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകളും പരന്നു.

റിയാദ്: യുഎഇയില്‍ വാട്ട്‌സ്ആപ്പ് കോളുകള്‍ നിയമവിധേയമാക്കിയിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് രാവിലെ മുതല്‍ യുഎഇയില്‍ വാട്ട്‌സ്ആപ്പില്‍ നിന്ന് സൗജന്യ വോയ്‌സ് കോള്‍ സൗകര്യം ലഭിച്ചിരുന്നു. തുടര്‍ന്ന് രാജ്യത്ത് വാട്ട്‌സ്ആപ്പ് കോള്‍ സംവിധാനം തുറന്നു നല്‍കി എന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍വാട്ട്‌സ്ആപ്പ് കോളുകള്‍ നിയമവിധേയമാക്കിയിട്ടില്ലെന്നാണ് ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ വിശദീകരണം.

രാവിലെ മുതല്‍ പലര്‍ക്കും വാട്ട്‌സ് ആപ്പിലൂടെ സൗജന്യമായി വിളിക്കാന്‍ കഴിഞ്ഞിരുന്നു. ടെലികോം കമ്പനികളുടെ പെരുന്നാള്‍ സമ്മാനമായിരിക്കും സൗജന്യ സേവനമെന്നാണ് പലരും കരുതിയത്. സേവനം ലഭ്യമായതോടെ യുഎഇയില്‍ വാട്ട്‌സ്ആപ്പ് കോള്‍ നിയമവിധേയമാക്കി എന്നവിധം സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകളും പരന്നു. ഈ സാഹചര്യത്തിലാണ് ടിആര്‍എയുടെ വിശദീകരണം.

ഇന്റര്‍നെറ്റ് വോയ്‌സ് പ്രോട്ടോകോളുമായി ബന്ധപ്പെട്ട നിയമത്തില്‍ യാതൊരുമാറ്റവും വന്നിട്ടില്ല എന്നായിരുന്നു അധികൃതരുടെ അറിയിപ്പ്. പലര്‍ക്കും വ്യക്തത കുറവോടെ ഇപ്പോഴും വാട്ട്‌സ്ആപ്പ് കോള്‍ ലഭിക്കുന്നുണ്ട്. സാങ്കേതിക തകരാറാകാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇത് സംബന്ധിച്ച് കൃത്യമായ വിശദീകരണം അധികൃതര്‍ നല്‍കിയിട്ടില്ല.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x