ഹോളിവുഡ് റോബോട്ടിക് ചിത്രങ്ങളിലെ നായകന്‍ വില്‍സ്മിത്തും ഹ്യൂമനോയ്ഡ് റോബോട്ട് സോഫിയയും ഒരുമിച്ചുള്ള വീഡിയോ വൈറലായി. 62 ഭാവങ്ങള്‍ മുഖത്ത് വരുത്താന്‍ ശേഷിയുള്ള സോഫിയയും വില്‍സ്മിത്തുമൊത്തുള്ള ഡേറ്റിംഗ് വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. എന്നാല്‍ സോഫിയയില്‍ പ്രണയഭാവം വരുത്താനുള്ള വില്‍ സ്മിത്തിന്റെ ശ്രമം പാഴായി.
ഒടുവില്‍ ചുംബിക്കാന്‍ ശ്രമിച്ച സ്മിത്തിന് സോഫിയ നല്‍കിയ മറുപടിയും ഗംഭീരമാണ്. ചുംബിക്കാനായി സോഫിയയെ സ്മിത്ത് സമീപിച്ചപ്പോള്‍ നിങ്ങള്‍ എന്റെ സുഹൃത്തുകളുടെ പട്ടികയിലാണുള്ളതെന്ന കിടിലന്‍ മറുപടിയാണ് സോഫിയ സ്മിത്തിന് നല്‍കിയത്.
സൗദി അറേബ്യ പൗരത്വം നല്‍കിയതിലൂടെയും ഇന്ത്യാ സന്ദര്‍ശനത്തിലൂടെയും സോഫിയ വാര്‍ത്തകളില്‍ ഉടംപിടിച്ചിരുന്നു. സംസാരിക്കാനും വികാരങ്ങള്‍ പ്രകടിപ്പിക്കാനും കഴിവുള്ള കൃത്രിമബുദ്ധിയുള്ള ആദ്യ ഹ്യൂമനോയ്ഡ് റോബോട്ടായ സോഫിയ ഏവറസ്റ്റ് കീഴടക്കാന്‍ തയാറെടുക്കുന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെയാണ് പുതിയ ഡേറ്റിങ് വിഡിയോ പുറത്തുവന്നത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.