Currency

സൗദിയില്‍ വീണ്ടും ചരിത്ര നിയമനം: ഇനി വനിത എയര്‍ഹോസ്റ്റസുമാര്‍

സ്വന്തം ലേഖകന്‍Wednesday, January 9, 2019 1:02 pm
flynas
XGCUAdvt-750x80
Norway Nomination

റിയാദ്: സൗദിയില്‍ വീണ്ടും ചരിത്ര നിയമനം. എയര്‍ഹോസ്റ്റസ് വേഷത്തിലും ഇനി സൗദി വനിതകള്‍ എത്തുന്നു. ഈ മാസം അവസാനത്തോടെ ഫ്ലൈ നാസിലായിരിക്കും ചരിത്ര നിയമനം ഉണ്ടാവുക. വനിതകള്‍ക്ക് കൂടുതല്‍ തൊഴിലവസരം ഒരുക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് സൗദിയുടെ ബജറ്റ് എയര്‍ലൈനായ ഫ്ലൈനാസ് വ്യക്തമാക്കി. ഇതാദ്യമായാണ് സൗദി വനിതകള്‍ എയര്‍ ഹോസ്റ്റസ് ജോലിക്കെത്തുന്നത്.

സ്വദേശി വനിതകള്‍ക്ക് ഉയര്‍ന്ന ജോലി നല്‍കുന്ന സൗദിയിലെ ആദ്യ എയര്‍ലൈനാണ് ഫ്ലൈനാസ്. ഇതിനുമുന്നോടിയായി തിരഞ്ഞെടുത്ത വനിതകള്‍ക്ക് പ്രായോഗിക പരിശീലനം നല്‍കിവരികയാണ്. പുരുഷന്മാരും സ്ത്രീകളുമടക്കം 300ഓളം പേരാണ് ഈ രംഗത്ത് ജോലി ചെയ്യാന്‍ സന്നദ്ധരായി നേരത്തെ മുന്നോട്ടുവന്നിരുന്നത്. എന്നാല്‍ ജോലി സമയം, യൂനിഫോം തുടങ്ങിയ കാര്യങ്ങളില്‍തട്ടി പ്രവേശനം നഷ്ടടപ്പെടുകയായിരുന്നു.

എല്ലാ രാജ്യാന്തര മാനദണ്ഡമനുസരിച്ചാണ് നിയമനം. സൗദിയുടെ സംസ്‌കാരവും പൈതൃകവും കണക്കിലെടുത്തുള്ള യൂണിഫോമായിരിക്കുമെന്നാണ് സൂചന.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x