Currency

എക്‌സ്‌പോഷര്‍ ഫോട്ടോ പ്രദര്‍ശനം 19 മുതല്‍ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍

സ്വന്തം ലേഖകന്‍Tuesday, September 3, 2019 12:31 pm
photography

ഷാര്‍ജ: രാജ്യാന്തര ഫൊട്ടോഗ്രഫി മേള (എക്‌സ്‌പോഷര്‍) 19 മുതല്‍ 22 വരെ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കും. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നു 357 ഫൊട്ടോഗ്രഫര്‍മാര്‍ പങ്കെടുക്കും. സെമിനാറുകള്‍, ശില്‍പശാലകള്‍, മത്സരങ്ങള്‍ എന്നിവയും ഇതോടനുബന്ധിച്ചിട്ടുണ്ട്. സാഹസികം, വൈകാരികം, കല, ജീവിതം എന്നീ പ്രമേയങ്ങളെ അടിസ്ഥാനമാക്കിയാണു മേള.

1,112 ചിത്രങ്ങള്‍ പ്രദര്‍ശനത്തിനുണ്ടാകുമെന്നു ഷാര്‍ജ മീഡിയ കൗണ്‍സില്‍ ചെയര്‍മാന്‍ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ഖാസിമി പറഞ്ഞു. മേളയോടനുബന്ധിച്ച് 8 മുതല്‍ ഔട്‌ഡോര്‍ എക്‌സിബിഷനും ഉണ്ടാകും. അല്‍ മജാസ് വാട്ടര്‍ ഫ്രണ്ട്, ദുബായ് മാള്‍, മാള്‍ ഓഫ് ദി എമിറേറ്റ്‌സ്, ദെയ്‌റ സിറ്റി സെന്റര്‍, മിര്‍ദിഫ് സിറ്റി സെന്റര്‍ എന്നിവിടങ്ങളിലാണിത്. രാജ്യാന്തര ഫൊട്ടോഗ്രഫര്‍മാരുടെ നേതൃത്വത്തില്‍ 33 സെമിനാറുകള്‍ ഉണ്ടാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Leave a Comment

Your email address will not be published. Required fields are marked *

Top
x