Currency

അഞ്ചാംക്ലാസുവരെ ഇനി സൗജന്യ കൈത്തറി യൂണിഫോം

സ്വന്തം ലേഖകന്‍Thursday, November 24, 2016 7:45 am

ഒന്ന് മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് കൈത്തറി യൂണിഫോം. സൗജന്യമായാണ് ഇത് നല്‍കുക.

തിരുവനന്തപുരം: അടുത്ത അധ്യയന വര്‍ഷം മുതല്‍ കുട്ടികള്‍ക്ക് കൈത്തറി യൂണിഫോം. ഒന്ന് മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കാണ് കൈത്തറി യൂണിഫോം. സൗജന്യമായാണ് ഇത് നല്‍കുക. ഒപ്പം ആറ് മുതല്‍ എട്ടാംക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് രണ്ട് സെറ്റ് യൂണിഫോമിനുള്ള പണവും ലഭിക്കും. യൂണിഫോമിനായി ധനവകുപ്പ് 82കോടി രൂപ അനുവദിച്ചു.

നെയ്ത്ത് സഹകരണ സംഘങ്ങളില്‍ നിന്നാണ് തുണി സംഭരിക്കുക. സര്‍ക്കാര്‍എയിഡഡ് വ്യത്യാസമില്ലാതെ എട്ടാംക്ലാസുവരെ കുട്ടികള്‍ക്ക് സൗജന്യ യൂണിഫോം ഇനി ലഭിക്കും. എസ്എസ്എ ഫണ്ടിനൊപ്പം സര്‍ക്കാര്‍ വിഹിതവും ചേര്‍ത്താണ് യൂണിഫോം വിതരണം ചെയ്യുക. രണ്ട് ജോടി യൂണിഫോമിന് 400രൂപയാണ് അനുവദിച്ചിരിക്കുന്നത്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x