Currency

അഞ്ചാം പനി പ്രതിരോധ കുത്തിവയ്പ് നാളെ തുടങ്ങും

Sunday, October 16, 2016 9:28 pm

രാജ്യത്തെ ഒരു വയസ്സ് മുതല്‍ പതിമൂന്ന് വയസ്സ് വരെയുളള മുഴുവൻ കുട്ടികൾക്കും പ്രതിരോധ കുത്തിവയ്പ് നൽകും. രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന പ്രതിരോധ കുത്തിവയ്പ് നവംബർ 14 നു പൂർത്തിയാകും

ദോഹ: അഞ്ചാം പനി പ്രതിരോധ കുത്തിവയ്‌പിന്‌  നാളെ തുടക്കം. രാജ്യത്തെ ഒരു വയസ്സ് മുതല്‍ പതിമൂന്ന് വയസ്സ് വരെയുളള മുഴുവൻ കുട്ടികൾക്കും പ്രതിരോധ കുത്തിവയ്പ് നൽകും. മറ്റു ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്ത എല്ലാ കുട്ടികൾക്കും കുത്തിവയ്പ് നൽകുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി പ്രാഥമിക ആരോഗ്യ കോർപറേഷൻ അറിയിച്ചു.

രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന പ്രതിരോധ കുത്തിവയ്പ് നവംബർ 14 നു പൂർത്തിയാകും. ഇതിനായി മുന്നൂറോളം നഴ്സുമാർക്ക് പരിശീലനം നൽകിയിട്ടുണ്ട്.

കഴിഞ്ഞവർഷം അഞ്ചാം പനി ബാധിച്ചു 17 കാരി മരണമടഞ്ഞിരുന്നു. ഇതേത്തുടർന്നാണ് അഞ്ചാം പനി പൂര്‍ണമായി ഇല്ലാതാക്കുന്നതിന് സർക്കാർ പ്രതിരോധകുത്തിവയ്പു നല്കാൻ തീരുമാനിച്ചത്.

 

 


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x