Currency

ഇന്ത്യന്‍ എംബസി ഓഫീസ് ദഫ്നയിലെ ഒനൈസയിൽ

Monday, June 27, 2016 2:09 pm

ഖത്തറിലെ ഇന്ത്യന്‍ എംബസി ദഫ്നയിലെ ഒനൈസയില്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും. സോണ്‍ 63ല്‍ സ്ട്രീറ്റ് നമ്പര്‍ 941, അല്‍ ഐത്രിയ റോഡില്‍ 86, 90 വില്ലകളിലാകും ഇന്ത്യന്‍ എംബസി പ്രവര്‍ത്തിക്കുക. വെസ്റ്റ് ബേ പെട്രോള്‍ സ്റ്റേഷന് സമീപത്ത് ലെബനീസ് സ്കൂളിന് എതിര്‍വശത്താണ് പുതിയ ഓഫീസ്.

ദോഹ: ഖത്തറിലെ ഇന്ത്യന്‍ എംബസി ദഫ്നയിലെ ഒനൈസയില്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും. സോണ്‍ 63ല്‍ സ്ട്രീറ്റ് നമ്പര്‍ 941, അല്‍ ഐത്രിയ റോഡില്‍ 86, 90 വില്ലകളിലാകും ഇന്ത്യന്‍ എംബസി പ്രവര്‍ത്തിക്കുക. വെസ്റ്റ് ബേ പെട്രോള്‍ സ്റ്റേഷന് സമീപത്ത് ലെബനീസ് സ്കൂളിന് എതിര്‍വശത്താണ് പുതിയ ഓഫീസ്.

ഇന്ത്യന്‍ എംബസിയുടെ ഫോണ്‍, ഫാക്സ് നമ്പറുകള്‍ക്കും ഇ മെയില്‍ വിലാസത്തിനും മാറ്റം ഉണ്ടാവുകയില്ല. ഇനി മുതല്‍ എല്ലാ കോണ്‍സുലര്‍ സര്‍വീസുകളും പുതിയ ഓഫീസിൽ ചെയ്തുകൊടുക്കും. രാവിലെ എട്ട് മുതല്‍ 11.15 വരെയാണ് സെപ്റ്റംബര്‍ 15 വരെ അപേക്ഷകള്‍ സ്വീകരിക്കുന്നത്. വൈകുന്നേരം 3 മുതല്‍ 4.15 വരെ കോണ്‍സുലേറ്റില്‍ നിന്നും രേഖകള്‍ തിരിച്ചെടുക്കുവാനും സാധിക്കുമെന്നും എംബസി വൃത്തങ്ങള്‍ അറിയിച്ചു.

ഖത്തറിലെ ഏറ്റവും തിരക്കുള്ള എംബസികളിലൊന്നായ ഇന്ത്യൻ എംബസി വര്‍ഷങ്ങളായി ഓള്‍ഡ് ഹിലാലിലാണ് പ്രവര്‍ത്തിച്ചിരുന്നത്. ഹിലാലിലെ അസൗകര്യങ്ങള്‍ കണക്കിലെടുത്ത് പുതിയ കെട്ടിടത്തിനായുള്ള ശ്രമങ്ങള്‍ എംബസി അധികൃതര്‍ നേരത്തെ തുടങ്ങിയിരുന്നു. ആറു ലക്ഷത്തിലധികം ഇന്ത്യക്കാർ ഖത്തറില്‍ ഉണ്ടെന്നാണ് കണക്ക്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x