2007 നു ശേഷം ആദ്യമായി എയർ ഇന്ത്യ ലാഭത്തിലായി. 2015-16 പ്രവർത്തന വർഷം 105 കോടി രൂപയാണ് എയർ ഇന്ത്യ ലാഭം നേടിയത്. വിമാന ഇന്ധനത്തിന്റെ വിലയിലുണ്ടായ കുറവാണു എയർ ഇന്ത്യ ലാഭത്തിലെത്താനുള്ള പ്രധാന കാരണം. യാത്രക്കാരുടെ എണ്ണത്തിൽ നേരിയ വർധനവും കഴിഞ്ഞവർഷം ഉണ്ടായിട്ടുണ്ട്.
പത്തു വർഷം മുൻപ് 2007 ലാണ് എയർ ഇന്ത്യയിൽ ഇന്ത്യൻ എയർലൈൻസ് ലയിച്ചതു. കഴിഞ്ഞ വർഷം പ്രവർത്തന ലാഭം നേടിയെങ്കിലും സഞ്ചിത നഷ്ടം 4000 കോടി രൂപയാണ്. ഇന്ധന വില ഉയരത്തിരുന്നാൽ ഈ വർഷവും എയർ ഇന്ത്യ ലാഭം ഉണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനമായി തുടരും.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.