Currency

ഇസ്ലാമെന്നാല്‍ തീവ്രവാദമല്ല: നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല

Tuesday, June 28, 2016 2:35 pm

ഇസ്ലാമെന്നാല്‍ തീവ്രവാദമല്ളെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല. ‘മുസ്ലിമെന്ന നിലയില്‍ ലജ്ജിക്കുന്നുവെന്ന’ കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ വിവാദ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പോംപാര്‍ ഭീകാരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി മുസ്ലിംകളെ അപകീര്‍ത്തിപ്പെടുത്തുന്ന വിധം വിവാദ പ്രസ്‌താവന നടത്തിയത്.

ശ്രീനഗര്‍: ഇസ്ലാമെന്നാല്‍ തീവ്രവാദമല്ളെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല. ‘മുസ്ലിമെന്ന നിലയില്‍ ലജ്ജിക്കുന്നുവെന്ന’ കാശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ വിവാദ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പോംപാര്‍ ഭീകാരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി മുസ്ലിംകളെ അപകീര്‍ത്തിപ്പെടുത്തുന്ന വിധം വിവാദ പ്രസ്‌താവന നടത്തിയത്. ‘ഇസ്ലാമെന്നാല്‍ ഭീകരവാദമാണെന്ന ചിലരുടെ പ്രചാരണത്തിനു ശക്തി നൽകി നേട്ടമുണ്ടാക്കാനാണ് മെഹബൂബ ശ്രമിക്കുന്നതെന്നും ഒമർ അബ്ദുല്ല പറഞ്ഞു. മെഹബൂബയുടെ അതിരു കടന്ന ദേശീയതയോടോ പുരോഗമനവാദത്തോടോ തനിക്ക് എതിര്‍പ്പില്ലെന്നും ഒമർ അബ്ദുല്ല കൂട്ടിച്ചേർത്തു. ഇസ്ലാമെന്നാല്‍ തീവ്രവാദമെന്ന് വാദിക്കുന്ന ബി.ജെ.പിയുടെ സഖ്യകക്ഷിയായതു മൂലമുള്ള നിര്‍ബന്ധ പ്രേരണയാണ് പ്രസ്താവനക്ക് പിന്നില്‍.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x