കേരള സര്‍ക്കാറിന്‍െറ സ്വപ്ന പദ്ധതിയായ ‘എയര്‍ കേരള’ യുടെ പ്രവർത്തനം തുടങ്ങുന്നതിന് വീണ്ടും തടസം. സ്വന്തമായോ വാടകക്കോ ചുരുങ്ങിയത് 20 വിമാനങ്ങളെങ്കിലുമുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമേ വിദേശ വിമാന സർവീസുകള്‍ തുടങ്ങാനാവൂ എന്ന നിബന്ധന കേന്ദ്ര വ്യോമയാന മന്ത്രാലയം മാറ്റില്ല. വിദേശ സര്‍വിസ് ആരംഭിക്കണമെങ്കില്‍ അഞ്ചുവര്‍ഷത്തെ ആഭ്യന്തര സര്‍വിസ് പരിചയം വേണമെന്ന നിബന്ധന പുതിയ വ്യോമയാന നയത്തില്‍ എടുത്തുകളഞ്ഞിരുന്നു.
തിരുവനന്തപുരം: കേരള സര്‍ക്കാറിന്‍െറ സ്വപ്ന പദ്ധതിയായ ‘എയര്‍ കേരള’ യുടെ പ്രവർത്തനം തുടങ്ങുന്നതിന് വീണ്ടും തടസം. സ്വന്തമായോ വാടകക്കോ ചുരുങ്ങിയത് 20 വിമാനങ്ങളെങ്കിലുമുള്ള സ്ഥാപനങ്ങള്‍ക്ക് മാത്രമേ വിദേശ വിമാന സർവീസുകള്‍ തുടങ്ങാനാവൂ എന്ന നിബന്ധന കേന്ദ്ര വ്യോമയാന മന്ത്രാലയം മാറ്റില്ല. വിദേശ സര്‍വിസ് ആരംഭിക്കണമെങ്കില്‍ അഞ്ചുവര്‍ഷത്തെ ആഭ്യന്തര സര്‍വിസ് പരിചയം വേണമെന്ന നിബന്ധന പുതിയ വ്യോമയാന നയത്തില്‍ എടുത്തുകളഞ്ഞിരുന്നു.
ചെലവ് കുറഞ്ഞ വിമാന കമ്പനിയായ ‘എയര്‍ കേരള’ തല്‍ക്കാലം പ്രവര്‍ത്തനമാരംഭിക്കേണ്ടെന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേര്‍ന്ന കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനിച്ചത്.
20 വിമാനങ്ങള്‍ പാട്ടത്തിനെടുത്താലും നടത്തിപ്പിൽ വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാകും. 20 വിമാനങ്ങള്‍ പാട്ടത്തിനെടുത്താൽ 350 സര്‍വിസുകളെങ്കിലും നടത്തേണ്ടിയുംവരും. 20 വിമാനങ്ങള്‍ വേണമെന്ന നിബന്ധനകൂടി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറിന് വീണ്ടും അപേക്ഷ സമർപ്പിക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്. പ്രവാസി മലയാളികള്‍ക്ക് കുറഞ്ഞ ചെലവില്‍ വിമാന യാത്രാ സൗകര്യമൊരുക്കാനാണ് സിയാല്‍ മാതൃകയില്‍ ‘എയര്‍ കേരള’ ആരംഭിക്കാന്‍ സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ഇതിനായി സിയാലിന് കീഴില്‍ പ്രത്യേക കമ്പനി രൂപവത്കരിക്കുകയും ചെയ്തിരുന്നു.
കേരളത്തിൽ നിന്നും ഗള്‍ഫിലേക്കുള്ള സർവീസുകള്‍ വൻ ലാഭം ലഭിക്കുന്നവയാണെന്ന കണ്ടെത്തലിനെ തുടർന്ന് ഒമാന്‍ എയര്‍ ഉള്‍പ്പെടെയുള്ള നിരവധി വിമാനകമ്പനികള്‍ കേരളത്തിലേക്ക് കൂടുതല്‍ സര്‍വിസുകള്‍ നടത്താന്‍ അനുമതി തേടിയിട്ടുണ്ട്. അവധിക്കാലങ്ങളിൽ സ്വകാര്യ വിമാന കമ്പനികള്‍ വൻതുക ഈടാക്കുന്നത് ഇപ്പോഴും തുടരുകയാണ്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.