കുവൈറ്റ്: കരിപ്പൂര്‍ വിമാനത്താവള വികസനത്തെ തടസ്സപ്പെടുത്തുന്നത് ഉദ്യോഗസ്ഥ ലോബിയാണെന്നു ഡോ. എം.കെ. മുനീര്‍. ഗൾഫ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കിനെതിരെ മുൻ മന്ത്രി പ്രതികരിച്ചത്. വിമാനത്താവള വികസനത്തിന് സ്ഥലമെടുപ്പ് അനിവാര്യമാണ്. എന്നാൽ സ്ഥലം നഷ്ടപ്പെടുന്നവർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും മുനീർ പറഞ്ഞു.
മുൻ സർക്കാരുകളുടെ കാലത്തും വിമാനത്താവള വികസനത്തിനായി ശ്രമിച്ചപ്പോഴെല്ലാം ഉദ്യോഗസ്ഥർ തടസ വാദങ്ങളുമായി എത്തുകയും വികസനം വൈകിപ്പിക്കുകയും ചെയ്തിരുന്നുവെന്നും മുനീർ സമ്മതിച്ചു. ഉദ്യോഗസ്ഥരുടെ താളത്തിനൊത്തു സർക്കാർ തുള്ളരുതെന്നും മുനീർ പറഞ്ഞു. ഉദ്യോഗസ്ഥ താല്പര്യം സംരക്ഷിക്കുകയല്ല സർക്കാരുകൾ ചെയ്യേണ്ടത്. ഉദ്യോഗസ്ഥരുടെ കള്ളക്കളി തുടർന്നാൽ ബഹുജന പ്രഷോഭം സംഘടിപ്പിക്കുവാൻ മടിക്കില്ലെന്നും മുൻ മന്ത്രി പറഞ്ഞു.
ഗൾഫ് നാടുകളിലെ സ്വദേശി വത്കരണം മൂലം തൊഴിൽ നഷ്ടമാകുന്നവരെ പുനരധിവസിപ്പിക്കാൻ മുസ്ലിം ലീഗ് കർമ്മ പദ്ധതി ആവിഷ്കരിക്കുന്നുണ്ടെന്നും മുനീർ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.