കാസ്ട്രോ ക്രൂരനായ സ്വേച്ഛാധിപതിയായിരുന്നുവെന്ന് ട്രംപ് ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിന്റെ കമന്റ് ബോക്സിലാണ് മലയാളികളുടെ ചീത്തവിളി.
വാഷിങ്ടണ്‍: ക്യൂബന്‍ മുന്‍ പ്രസിഡന്റ് ഫിദല്‍ കാസ്ട്രോയുടെ മരണത്തില്‍ സന്തോഷം പ്രകടിപ്പിച്ച നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഫെയ്സ്ബുക്ക് പേജില്‍ മലയാളികളുടെ ചീത്തവിളി. കാസ്ട്രോ ക്രൂരനായ സ്വേച്ഛാധിപതിയായിരുന്നുവെന്ന് ട്രംപ് ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിന്റെ കമന്റ് ബോക്സിലാണ് മലയാളികളുടെ ചീത്തവിളി.
ക്രൂരനായ സ്വച്ഛാധിപതിയായിരുന്നു കാസ്ട്രോയെന്നും ക്യൂബയ്ക്ക് ഇനി സമ്പദ്സമൃദ്ധിയുടെയും സ്വാതന്ത്ര്യത്തിന്റെയും പുതുയുഗം ലഭിക്കുമെന്നും ട്രംപ് ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു. കാസ്ട്രോയുടെ മരണവാര്‍ത്ത സ്ഥിരീകരിച്ച ശേഷം ‘ഫിദല്‍ കാസ്ട്രോ മരിച്ചു’ എന്ന ട്വീറ്റ് മാത്രമായിരുന്നു നിയുക്ത അമേരിക്കന്‍ പ്രസിഡന്റിന്റേതായി പുറത്തുവന്നിരുന്നത്. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം ഇറക്കിയ വിശദമായ പ്രസ്താവനയിലാണ് കാസ്ട്രോയോടുള്ള നയം നിയുക്ത പ്രസിഡന്റ് വ്യക്തമാക്കിയത്.
കാസ്ട്രോയെക്കുറിച്ചുള്ള കുറിപ്പിനു താഴെ ട്രംപിനെ തെറിവിളിച്ചും കാസ്ട്രോയെ വാഴ്ത്തിയും നിരവധി മലയാളികളാണ് കമന്റിട്ടിരിക്കുന്നത്. കാസ്ട്രോയുടെ സ്വാഭാവിക മരണത്തിലൂടെയുള്ള അമേരിക്കയുടെ പരാജയം മറയ്ക്കാനാണ് ട്രംപിന്റെ പ്രസ്താവനയെന്നും അഭിപ്രായങ്ങളുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.
Comments are closed.
Hi there to every , as I am actually eager of reading this website’s post to be updated on a regular basis.
It carries fastidious material.
Hey there! This is kind of off topic but I need some help
from an established blog. Is it hard to set
up your own blog? I’m not very techincal but I can figure things out pretty fast.
I’m thinking about creating my own but I’m not sure where to
begin. Do you have any points or suggestions? Thanks