Currency

കുടിയേറ്റം വൻതോതിൽ വർധിപ്പിക്കണമെന്ന് ആസ്ട്രേലിയയിലെ ബിസിനസ് സമൂഹം

Monday, August 15, 2016 7:31 pm

ബ്രിസ്‌ബേൻ: ആസ്ട്രേലിയയിലെ ചെറുകിട നഗരങ്ങളിലേക്കുള്ള കുടിയേറ്റം വൻ തോതിൽ വർധിപ്പിച്ചില്ലെങ്കിൽ രാജ്യത്തിന് സാമ്പത്തിക വളർച്ച നിലനിറുത്താനാകില്ലെന്നു വൻകിട ബിസിനസ് മേധാവികൾ. ആസ്ട്രേലിയയിലേക്കു കുടിയേറുന്നവരിൽ ഭൂരിഭാഗവും മെൽബൺ, സിഡ്നി തുടങ്ങിയ വൻ നഗരങ്ങളിൽ ജോലിചെയ്തു ജീവിക്കുവാനാണ് ആഗ്രഹിക്കുന്നത്. രാജ്യത്തിന്റെ വടക്കൻ മേഖലയിൽ ജനസംഖ്യ കുറയുകയാണെന്നും ഇത് അവിടെങ്ങളിലെ പല ബിസിനസുകളെയും ബാധിക്കുന്നുവെന്നുമാണ് കണ്ടെത്തൽ. ഷെൽ ആസ്ട്രേലിയയുടെ ചെയർമാൻ ആന്‍ഡ്രൂ സ്മിത്താണ് വടക്കൻ മേഖലയിലേക്ക് കുടിയേറ്റം വർധിപ്പിക്കണമെന്നും അങ്ങനെ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയുടെ വേഗം കൂട്ടാമെന്നും അവകാശപ്പെട്ടു ആദ്യം രംഗത്തെത്തിയത്.

മെൽബൺ, സിഡ്നി എന്നീ നഗരങ്ങളിൽ സമീപ ഭാവിയിൽത്തന്നെ ജനസംഖ്യ വളർച്ച ആവശ്യത്തിലധികമാകുമെന്നും സ്മിത്ത് വാദിക്കുന്നു. നോർത്ത് ആസ്ട്രേലിയൻ നഗരങ്ങളിലേക്ക് കുടിയേറ്റക്കാരെ ആകർഷിക്കുന്നതിനുള്ള പദ്ധതികൾ സർക്കാർ ആവിഷ്കരിക്കണമെന്നാണ് ബിസിനസ് സമൂഹത്തിന്റെ ആവശ്യം. വിദഗ്ദ്ധരായ കുടിയേറ്റക്കാർക്കൊപ്പം മറ്റുള്ളവരെയും കുടിയേറ്റത്തിനു അനുവദിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. ബിസിനസ് സമൂഹത്തിന്റെ ആവശ്യം സർക്കാർ പരിഗണിച്ചാൽ ആസ്ട്രേലിയയിലേക്കുള്ള കുടിയേറ്റം ഇനിയും വർധിക്കും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Resident Editor, BRISBANE
Tonio ThomasResident Editor, BRISBANE

ബ്രിസ്‌ബേൻ മലയാളികൾക്ക് അവരുടെ വിശേഷങ്ങളും വാർത്തകളും ഗർഷോമിൽ പ്രസിദ്ധീകരിക്കാം. വാർത്തകൾ അയക്കുന്നവർ വാർത്തകളുമായി ബന്ധപ്പെട്ട ഫോട്ടോ / വീഡിയോ കൂടി അയക്കുവാൻ ശ്രദ്ധിക്കുമല്ലോ. വാർത്തകളും വിശേഷങ്ങളും അയക്കേണ്ട വിലാസം tonio@garshom.com

Top
x