water& electricity rate
കുവൈത്ത് സിറ്റി: ജലം, വൈദ്യുതി എന്നിവയ്ക്ക് ഉടന്‍ നിരക്ക് വര്‍ധിപ്പിക്കുമെന്ന് അധികൃതര്‍. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടനടി ഉണ്ടാകുമെന്നാണാണ് വിവരം. വ്യാപാരനിക്ഷേപ സ്ഥാപനങ്ങള്‍, ഔദ്യോഗിക സ്ഥാപനങ്ങള്‍, എന്നിവിടങ്ങളില്‍ 1000 ഗ്യാലണ്‍ വെള്ളത്തിന് ആറ് ദിനാറാണ് നല്‍കേണ്ടി വരിക. കഴിഞ്ഞ ഏപ്രില്‍ 14നാണ് ജല, വൈദ്യുതി നിരക്കുവര്‍ധന ബില്‍ ആദ്യ വായനയില്‍ തന്നെ പാര്‍ലമെന്റ് പാസാക്കിയത്.
കാര്‍ഷിക വ്യാവസായിക മേഖലകളില്‍ 1000 ഗ്യാലണ്‍ വെള്ളത്തിന് 2.5 ദിനാര്‍ നല്‍കണം. 50 വര്‍ഷത്തിനുശേഷമാണ് കുവൈത്തില്‍ ജല, വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത്. മുമ്പ് 1966നായിരുന്നു അവസാനമായി വര്‍ധനവ് വരുത്തിയത്. നിക്ഷേപ മേഖലയില്‍ (വാടകക്കുള്ള ഫ്‌ളാറ്റുകള്‍) 1000 കിലോവാട്ട് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ കിലോവാട്ടിന് അഞ്ച് ഫില്‍സും 1001 മുതല്‍ 2000 കിലോവാട്ട് വരെ ഉപയോഗിക്കുന്നവര്‍ കിലോവാട്ടിന് 10 ഫില്‍സും 2000ത്തിനുമേല്‍ കിലോവാട്ടിന് 15 ഫില്‍സും നല്‍കേണ്ടിവരും.
വ്യവസായ മേഖലയില്‍ കിലോവാട്ടിന് 25 ഫില്‍സും കാര്‍ഷിക മേഖലയില്‍ കിലോവാട്ടിന് 10 ഫില്‍സുമായിരിക്കും നിരക്ക്. എണ്ണ വിലയിടിവിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന സാമ്പത്തിക പരിഷ്‌കരണ രേഖക്ക് അടുത്തിടെയാണ് അന്തിമരൂപമായത്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.