Currency

കുവൈറ്റ് പാർലമെന്റ് പിരിച്ചുവിടുന്നു: തിരിച്ചടിയായത് ഇന്ധന വിലവര്‍ധനവ്

Friday, October 14, 2016 3:44 pm

കുവൈറ്റ്: എണ്ണ- ധനകാര്യ മന്ത്രി അനസ് അല്‍ സാലിഹിനെതിരെ മുതിർന്ന എംപിമാർ കുറ്റവിചാരണ നോട്ടീസ് നൽകുവാനുള്ള ശ്രമം ശക്തമായതോടെ പാർലമെന്റ് പിരിച്ചുവിടുവാൻ ഒരുങ്ങുന്നതായി സൂചന. ഞായറാഴ്ച പാർലമെന്റ് പിരിച്ചുവിടുമെന്നാണ് സ്‌പീക്കറോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

രാജ്യത്തു കഴിഞ്ഞയിടെ പെട്രോളിന്റെ വില വർധിപ്പിച്ചു സർക്കാർ ഉത്തരവ് ഇറക്കിയിരുന്നു. ഇതിനെത്തുടർന്ന് പാർലമെന്റിലും പുറത്തും പ്രതിക്ഷേധം ശക്തമായതോടെ സ്വദേശികൾക്കു പ്രതിമാസം 75 ലിറ്റർ ഇന്ധനം സൗജന്യമായി നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. എങ്കിലും കുറ്റവിചാരണ നോട്ടീസുമായി എംപിമാർ മുന്പോട്ടുപോകുമെന്നു ഉറപ്പായതോടെയാണ് പാർലമെന്റ് പിരിച്ചുവിടുവാൻ ഭരണപക്ഷം ആലോചിക്കുന്നത്.

2017 ജൂലൈയിൽ തിരഞ്ഞെടുപ്പ് നടത്തുന്നതിനാണ് മുൻപ് തീരുമാനിച്ചിരുന്നതെങ്കിലും പാർലമെന്റ് പിരിച്ചുവിടുന്നു സാഹചര്യത്തിൽ തിരഞ്ഞെടുപ്പും നേരത്തെയാകും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x