Currency

കൃഷി മന്ത്രിയുമായി ഓണ്‍ലൈന്‍ മുഖാമുഖം കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളില്‍

Tuesday, August 16, 2016 12:36 am

മനാമ: കേരളീയ സമാജം സാഹിത്യവിഭാഗം പ്രസംഗവേദിയുടെ നേതൃത്വത്തില്‍ ‘പ്രവാസി പുനരധിവാസം കൃഷിയിലൂടെ’ എന്ന വിഷയത്തിൽ കൃഷി മന്ത്രി വി.എസ്. സുനില്‍കുമാറുമായി ഓണ്‍ലൈന്‍ മുഖാമുഖം നടത്തുന്നു. വെള്ളിയാഴ്ച  വൈകുന്നേരം നാലുമണിക്ക് സമാജം ഡയമണ്ട് ജൂബിലി ഹാളിലാണ് ഓണ്‍ലൈന്‍ മുഖാമുഖം നടക്കുന്നത്. ഒന്നര മണിക്കൂര്‍ മന്ത്രിയുമായി സംവദിക്കാനുള്ള അവസരമുണ്ടാകും. തൃശൂര്‍ മണ്ഡലത്തിലെ വികസന പദ്ധതികളെ കുറിച്ചും മന്ത്രിയുമായി ഓണ്‍ലൈനില്‍ സംസാരിക്കുന്നതിനു അവസരമുണ്ട്. സമാജം അംഗങ്ങളല്ലാത്തവര്‍ക്കും മറ്റു അസോസിയേഷന്‍ അംഗങ്ങള്‍ക്കും ചോദ്യങ്ങൾ ചോദിക്കാവുന്നതാണ്.

ചോദ്യങ്ങള്‍ മുന്‍കൂട്ടി സമാജം ഭാരവാഹികളെ ഏല്‍പ്പിക്കണം. bkspvedi@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലും ചോദ്യങ്ങൾ അയക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സുധി പുത്തന്‍വേലിക്കര (39168899) അഡ്വ. ജോയ് വെട്ടിയാടന്‍ (39175836) എന്നിവരുമായി ബന്ധപ്പെടുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x