Currency

കേരള ആര്‍.ടി.സി.യില്‍ ടിക്കറ്റുകള്‍ നാമമാത്രം

സ്വന്തം ലേഖകന്‍Tuesday, November 22, 2016 1:12 pm

കോട്ടയം, തൃശ്ശൂര്‍, പയ്യന്നൂര്‍, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിലേക്ക് 22, 23 തിയ്യതികളില്‍ ടിക്കറ്റുകള്‍ ഏറെക്കുറെ തീര്‍ന്നു. 23ാം തിയ്യതി പുറപ്പെടുന്ന ബസ്സുകളില്‍ ടിക്കറ്റുകള്‍ ഏകദേശം പൂര്‍ത്തിയായെങ്കിലും തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ സീറ്റുകള്‍ ലഭ്യമാണ്.

ബംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ച് നാട്ടിലേക്കുള്ള കേരള ആര്‍.ടി.സി.യുടെ പതിവു ബസ്സുകളില്‍ ടിക്കറ്റ് നാമമാത്രം. കോട്ടയം, തൃശ്ശൂര്‍, പയ്യന്നൂര്‍, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളിലേക്ക് 22, 23 തിയ്യതികളില്‍ ടിക്കറ്റുകള്‍ ഏറെക്കുറെ തീര്‍ന്നു. 23ാം തിയ്യതി പുറപ്പെടുന്ന ബസ്സുകളില്‍ ടിക്കറ്റുകള്‍ ഏകദേശം പൂര്‍ത്തിയായെങ്കിലും തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ സീറ്റുകള്‍ ലഭ്യമാണ്. ബെംഗളൂരുവില്‍ നിന്ന് പകല്‍ പുറപ്പെടുന്ന ബസ്സുകളില്‍ സീറ്റുകള്‍ ഇനിയും ബാക്കിയുണ്ട്.

കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലേക്കുള്ള ബസ്സുകളിലാണ് തിരക്ക് കുറവ് അനുഭവപ്പെടുന്നത്. നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്നുണ്ടായ ബുദ്ധിമുട്ടുകള്‍ ചെറിയതോതില്‍ ടിക്കറ്റ് റിസര്‍വേഷനെ ബാധിച്ചിട്ടുണ്ടെങ്കിലും ഒരാഴ്ചയ്ക്കുള്ളില്‍ പതിവ് സര്‍വീസുകളിലെല്ലാം ടിക്കറ്റുകള്‍ തീരാനാണ് സാധ്യത. ക്രിസ്മസിന് ഇനി ഒരുമാസത്തിലധികം ബാക്കിയുള്ളതിനാല്‍ നിരവധി മലയാളികള്‍ക്ക് നാട്ടില്‍ പോകാന്‍ മാര്‍ഗമില്ലാതാകും. കേരളത്തിലേക്ക് പ്രത്യേകബസ്സുകള്‍ അനുവദിക്കുമെന്ന പ്രതീക്ഷയിലാണ് മലയാളികള്‍. പലരും ഡിസംബര്‍ പുകുതിയാകുമ്പോഴത്തേക്കേ അവധി തീരുമാനിക്കൂ. പ്രത്യേകബസ്സുകളിലാണ് ഇവരുടെ പ്രതീക്ഷ.

ശബരിമല സീസണ്‍ കൂടിയായതിനാല്‍ യാത്ര കൂടുതല്‍ ദുഷ്‌കരമാകാനാണ് സാധ്യത. ക്രിസ്മസ് അവധിയോടനുബന്ധിച്ച് നാട്ടിലേക്കുള്ള തീവണ്ടികളില്‍ നേരത്തേ തന്നെ ടിക്കറ്റുകള്‍ തീര്‍ന്നിരുന്നു. യാത്രാത്തിരക്ക് കൂടിയാല്‍ പ്രത്യേക തീവണ്ടിയും അനുവദിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x