ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ബ്രിസ്‌ബേന്‍ (കെസിസിബി) ബ്രിസ്‌ബേനില്‍ പ്രവർത്തനം ആരംഭിച്ചു. ബ്രിസ്‌ബേന്‍ രൂപത ബിഷപ് ജോസഫ് ഓണ്‍ഡെമാന്‍, സ്പ്രിംഗ് ഫീല്‍ഡ് സെന്റ് അഗസ്റ്റിന്‍സ് ഇടവക വികാരി ഫാ. മാന്റോ എന്നിവരുടെ സാന്നിധ്യത്തിലാണ് ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസിനു തിരിതെളിച്ചത്.
ബ്രിസ്‌ബേന്‍: ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ബ്രിസ്‌ബേന്‍ (കെസിസിബി) ബ്രിസ്‌ബേനില്‍ പ്രവർത്തനം ആരംഭിച്ചു. ബ്രിസ്‌ബേന്‍ രൂപത ബിഷപ് ജോസഫ് ഓണ്‍ഡെമാന്‍, സ്പ്രിംഗ് ഫീല്‍ഡ് സെന്റ് അഗസ്റ്റിന്‍സ് ഇടവക വികാരി ഫാ. മാന്റോ എന്നിവരുടെ സാന്നിധ്യത്തിലാണ് ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസിനു തിരിതെളിച്ചത്.
സെന്റ് അഗസ്റ്റിന്‍സ് ചാപ്പലില്‍ നടന്ന പ്രാര്‍ഥനയോടെയാണ് ഉദ്ഘാടന പരിപാടികള്‍ ആരംഭിച്ചത്. മാര്‍ത്തോമന്‍ പ്രാര്‍ഥനാ ഗാനത്തോടെ തുടങ്ങിയ ചടങ്ങില്ർ മാത്യു വെട്ടിക്കാട്ട് അധ്യക്ഷനായിരുന്നു. ചടങ്ങിൽ കെസിസിബിയുടെ ലോഗോയും പ്രകാശനം നിര്‍വഹിച്ചു. ഫാ. തോമസ് കൂമ്പുക്കല്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ കെസിസിബിക്ക് പിന്തുണയും ആശംസയും അറിയിച്ചു. സഭയോടൊത്ത് ചിന്തിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ വെല്ലുവിളികള്‍ സാധാരണമാണെന്നും അതിനെ നേരിടുവാന്‍ ദൈവത്തെ മുറുകെ പിടിച്ച് ധൈര്യമായി വിശ്വാസത്തില്‍ ഒത്തുചേരുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
ജയിംസ് മണ്ണാത്ത്മാക്കിൽ സ്വാഗതവും റിട്ട. ഹെഡ്മാസ്റ്റര്‍ സ്റ്റീഫന്‍ വാഴപ്പള്ളി സംഘടനയ്ക്ക് ആശംസകളും നേര്‍ന്നു. ഷാജി മുത്തുപറമ്പില്‍ നന്ദി പറഞ്ഞു. തുടര്‍ന്നു ഗ്രേസ് റെജി, ജെറോം ജി സോയി, റൈനി രാജന്‍, റാവോണ്‍ രാജന്‍ എന്നിവരുടെ നേതൃത്വത്തിൽ കലാവിരുന്നും അരങ്ങേറി. നാട്ടില്‍ നിന്നും എത്തിയ മാതാപിതാക്കള്‍ക്കും കുട്ടികള്‍ക്കും സമ്മാനങ്ങള്‍ നല്‍കി.
ഷാജി മുത്തുപ്പറമ്പില്‍, സൈജു സൈമണ്‍, കുഞ്ഞുമോന്‍ ഏബ്രഹാം, ഫിലിപ്പ് ചാക്കോ, റെജോ റെജി എന്നിവര്‍ കൂട്ടായ്മയ്ക്ക് നേതൃത്വം കൊടുക്കുന്നത്. ക്‌നാനായ തനിമ നിലനിറുത്തി വിശ്വാസത്തില്‍ സഭയോടൊപ്പം വളരണമെന്ന ലക്ഷ്യത്തിലാണ് കൂട്ടായ്മ രൂപീകരിച്ചത്. തനിമയില്‍, ഒരുമയില്‍, സഭയോടൊപ്പം എന്ന മുദ്രാവാക്യം അക്ഷരാര്‍ഥത്തില്‍ പ്രാവര്‍ത്തികമാക്കികൊണ്ട് ബ്രിസ്‌ബേനിലെ ക്‌നാനായ കുടുംബങ്ങള്‍ ഒന്നിക്കുമ്പോള്‍ സഭാ സ്‌നേഹത്തിന് ഉദാത്ത മാതൃകയായി നിലകൊള്ളുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.