Currency

ഖസബില്‍ നിന്ന് കിഷം ദ്വീപ് വഴി ഇറാനിലേക്കുള്ള ഫെറി സര്‍വിസിന് 28ന് തുടക്കം

Wednesday, July 27, 2016 11:42 am

മസ്കറ്റ്: ഖസബില്‍ നിന്ന് കിഷം ദ്വീപ് വഴി ഇറാനിലെ ബന്ദര്‍ അബ്ബാസിലേക്കുള്ള എന്‍.എഫ്.സിയുടെ ഫെറി സര്‍വിസിന് 28ന് (നാളെ) തുടക്കമാകും. എന്‍.എഫ്.സിയുടെ അല്‍ ഹലാനിയാത്ത് എന്ന ചെറു കപ്പലാകും ഇറാന്‍ സര്‍വിസിന് ഉപയോഗിക്കുക. ആഴ്ചയില്‍ രണ്ടു ദിവസം വീതമാകും സര്‍വിസ്.

ഖസബില്‍ നിന്ന് ദുബായിയിലേക്കുള്ള ഫെറി സർവീസും ഉടൻ ആരംഭിക്കും. നാഷനല്‍ ഫെറി സർവീസും റാശിദ് തുറമുഖ അധികൃതരും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ തുറമുഖത്ത് ഒരുക്കേണ്ട സാങ്കേതികവും മറ്റുമായ സൗകര്യങ്ങളെ കുറിച്ച് ധാരണയുണ്ടാക്കുന്നതിനായി പരീക്ഷണ സര്‍വിസ് നടത്താനും തീരുമാനം ആയിട്ടുണ്ട്.

ദുബായിൽ നടക്കുന്ന അന്താരാഷ്ട്ര സമ്മേളനങ്ങളിലും മറ്റും പങ്കെടുക്കുന്നവരെ ഒമാനിലേക്ക് ആകര്‍ഷിക്കാന്‍ ഫെറി സര്‍വിസിന് കഴിയുമെന്നാണ് പ്രതീക്ഷ. 2020ല്‍ നടക്കുന്ന ദുബായ് ഇന്‍റര്‍നാഷനല്‍ എക്സ്പോയില്‍ വിവിധ ലോക രാജ്യങ്ങളില്‍ നിന്നായി ധാരാളം സന്ദര്‍ശകാർ എത്തുന്നത് മുന്നിൽക്കണ്ടാണ് ഫെറി സർവീസ് ആരംഭിക്കുന്നത്. ഫെറി സര്‍വിസ് കാര്യക്ഷമമാക്കുക വഴി എക്സ്പോയിലത്തെുന്ന സന്ദര്‍ശകരുടെ ഗുണഫലം ഒമാനും ലഭിക്കും.

ലോകത്തിലെ ഏറ്റവും മികച്ച കടല്‍ ടൂറിസ കേന്ദ്രമായി മാറുന്നതിനുള്ള വികസന പ്രവര്‍ത്തനങ്ങളാണ് റാശിദ് തുറമുഖത്ത് നടക്കുകയെന്നും നാഷനല്‍ ഫെറി സര്‍വിസ് കമ്പനി സി.ഇ.ഒ പറഞ്ഞു. പ്രാദേശിക സർവീസുകൾ വികസിപ്പിക്കുന്നതിനൊപ്പം യു.എ.ഇയുമായുള്ള സഹകരണത്തിന്‍െറ പാത വിപുലമാക്കുന്നതിന്‍െറയും ഭാഗമായാണ് ദുബായ് ഫെറി സര്‍വിസ് ആരംഭിക്കുന്നതെന്ന് നാഷനല്‍ ഫെറി സര്‍വിസ് കമ്പനി അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x