Currency

ഗൾഫ് ചുട്ടുപൊള്ളുന്നു: ഭൂമിയിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയ്ക്കടുത്തു കുവൈറ്റ്

Sunday, July 24, 2016 7:02 pm

എണ്ണ വില തകർച്ചയെ തുടർന്നു പ്രതിസന്ധിയിലായ ഗൾഫ് മേഖലയെ ആശങ്കയിലാക്കി കൊടും ചൂടും. കുവൈറ്റിൽ കഴിഞ്ഞദിവസം 54 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്. 56.7 ഡിഗ്രിയാണ് ഭൂമിയിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 1913 ജൂലൈ 10 ന് കാലിഫോർണിയയിലെ ഡെത് വാലിയിലായിരുന്നു. കുവൈറ്റിന് പുറമെ അയൽ രാജ്യമായ ഇറാഖിൽ 53.9 ഡിഗ്രി ചൂടും രേഖപ്പെടുത്തി കഴിഞ്ഞു.

കുവൈറ്റ്: എണ്ണ വില തകർച്ചയെ തുടർന്നു പ്രതിസന്ധിയിലായ ഗൾഫ് മേഖലയെ ആശങ്കയിലാക്കി കൊടും ചൂടും. കുവൈറ്റിൽ കഴിഞ്ഞദിവസം 54 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്. 56.7 ഡിഗ്രിയാണ് ഭൂമിയിൽ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില 1913 ജൂലൈ 10 ന് കാലിഫോർണിയയിലെ ഡെത് വാലിയിലായിരുന്നു. കുവൈറ്റിന് പുറമെ അയൽ രാജ്യമായ ഇറാഖിൽ 53.9 ഡിഗ്രി ചൂടും രേഖപ്പെടുത്തി കഴിഞ്ഞു. ഇത് ഗൾഫ് രാജ്യങ്ങളിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനിലയാണ്. ഗൾഫിലെ പല രാജ്യങ്ങളിലും 45 ഡിഗ്രിയിലധികമാണ് താപനില. ഖത്തർ, സൗദി തുടങ്ങി ഗൾഫ് മേഖല മുഴുവൻ ചൂട് കൂടി വരുന്നതായാണ് റിപ്പോർട്ട്. വരും ദിവസങ്ങളിലും ചൂടിൽ കുറവ് വരൻ ഇടെയില്ലെന്നാണ് കാലാവസ്ഥ പ്രവചനം. ചൂട് കൂടി വരുന്നത് അഗ്നിബാധയ്ക്കു കാരണമാകുമെന്നാണ് മുന്നറിയിപ്പ്. ഇത് ഒഴിവാക്കാൻ ഗൾഫ് രാജ്യങ്ങൾ ജാഗ്രത നിർദേശം നൽകിക്കഴിഞ്ഞു. ഉയർന്ന താപനില തുടർന്നാൽ വൈദ്യുതി തടസപ്പെടുവാനുള്ള സാധ്യതയും ഉണ്ട്.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Resident Editor, KUWAIT
Jobin ThomasResident Editor, KUWAIT

കുവൈറ്റ് മലയാളികൾക്ക് അവരുടെ വിശേഷങ്ങളും വാർത്തകളും ഗർഷോമിൽ പ്രസിദ്ധീകരിക്കാം. വാർത്തകൾ അയക്കുന്നവർ വാർത്തകളുമായി ബന്ധപ്പെട്ട ഫോട്ടോ / വീഡിയോ കൂടി അയക്കുവാൻ ശ്രദ്ധിക്കുമല്ലോ. വാർത്തകളും വിശേഷങ്ങളും അയക്കേണ്ട വിലാസം jobin@garshom.com

Top
x