Currency

ദേശീയ തലത്തില്‍ കൊലക്കുറ്റങ്ങള്‍ കൂടുതലുള്ള നഗരങ്ങളില്‍ ഹൂസ്ട്ടണും

Thursday, September 29, 2016 6:23 pm

പുതിയ പഠനങ്ങള്‍ അനുസരിച്ച് കൊലക്കുറ്റങ്ങളുടെ നിരക്ക് ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന മൂന്ന്‍ നഗരങ്ങളില്‍ ഹൂസ്റ്റണും ഉള്‍പ്പെടുന്നു.

പുതിയ പഠനങ്ങള്‍ അനുസരിച്ച് കൊലക്കുറ്റങ്ങളുടെ നിരക്ക് ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന മൂന്ന്‍ നഗരങ്ങളില്‍ ഹൂസ്റ്റണും ഉള്‍പ്പെടുന്നു. ഓരോ വര്‍ഷം പോകും തോറും ഈ നിരക്ക് ക്രമാതീതമാകുന്നു എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. 2014ല്‍ നിന്നും 2016ലേക്ക് എത്തുമ്പോള്‍ ദേശീയ നിരക്ക് 31.5 % ആയി കൂടിയതായാണ് കാണുന്നത്. ഇതില്‍ പാതിയോളം ബാള്‍ടിമോര്‍, ചിക്കാഗോ, ഹ്യൂസ്റ്റൺ എന്നിവിടങ്ങളില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ബ്രെന്നന്‍ സെന്‍റര്‍ ഫോര്‍ ജസ്റ്റിസ് ആണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഹ്യൂസ്റ്റൺ പോലീസ് ഡിപ്പാര്‍ട്ട്‌മെന്‍റ് നല്‍കിയ വിവരമനുസരിച്ച് ഏകദേശം 323ഓളം കൊലക്കുറ്റങ്ങളാണ് ഈ വര്‍ഷം ഹൂസ്റ്റണില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. ഈ സെപ്റ്റംബര്‍ 5ഓടു കൂടി ഏതാണ്ട് 218 കൊലക്കുറ്റങ്ങലാണ് ഇവിടെ ഉണ്ടായത്. ഇത് 2015ലേ കണക്കുമായി ബന്ധപ്പെടുത്തുമ്പോള്‍ ഏതാണ്ട് 13.5 ശതമാനത്തോളം വര്ധനയാണുണ്ടായിട്ടുള്ളത്‌. 2011നേക്കാള്‍ 50.3% വര്‍ധനയും ഇതില്‍ ഉണ്ടായിട്ടുണ്ട്.

നഗരത്തിന്‍റെ ചരിത്രത്തില്‍ 2011ലാണ് ഏറ്റവും കുറവ് കൊലക്കുറ്റത്തിന്‍റെ നിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത്‌. തുടര്‍ വര്‍ഷങ്ങളിലായി ഇത് റോക്കറ്റ് പോലെ വര്‍ദ്ധിക്കുകയായിരുന്നു. ജനസാന്ദ്രത കൂടുന്നതാണ് കൊലപാതകങ്ങളുടെ നിരക്കേറുന്നതിന് കാരണമെന്ന് ഹ്യൂസ്റ്റൺ കോളേജ് ഓഫ് ലോയിലെ പ്രഫസര്‍ കെന്നെത്ത് വില്യംസ് പറഞ്ഞു.

ഇതിനെ കുറിച്ച് കൂടുതല്‍ പഠിക്കുന്നതിനായി കൂടുതല്‍ പോലീസുകാരെ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി നിയോഗിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. ഭൂരിഭാഗം കൊലപാതകങ്ങളും ഗാങ്ങ് വിദ്വേഷമോ ഗാര്‍ഹിക പീഡനമോ മൂലമാണെന്ന് പോലീസ് അറിയിച്ചു.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x