Currency

ധനമന്ത്രിയുടെ പരിസ്ഥിതി സൗകൃത പോസ്റ്റിന് വൻ പിന്തുണ

Monday, June 27, 2016 5:37 pm

സംസ്ഥാനത്തെ ബള്‍ബുകളെല്ലാം എല്‍ ഇ ഡി ആക്കിയാല്‍ അതിരപ്പിള്ളി പദ്ധതിയില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ വൈദ്യുതി ലാഭിക്കാമെന്ന ഡോ. തോമസ് ഐസകിൻെ ഫെയ്സ് ബുക്ക് പോസ്റ്റിന് വൻ പ്രതികരണം. അതിരപ്പിള്ളി പദ്ധതി വിവാദമായിട്ട് കാലങ്ങളായെങ്കിലും സംസ്ഥാന ധനമന്ത്രിയുടെ അഭിപ്രായത്തിന് രാഷ്ട്രീയ ഭേദമന്യേ പിന്തുണ ലഭിക്കുന്നത് ആദ്യമാണ്. നിലവിലെ മന്ത്രി സഭയിലും അതിരപ്പിള്ളി പദ്ധതി സംബന്ധിച്ച് അഭിപ്രായ സമന്വയം ഉണ്ടായിട്ടില്ല.

കേരളത്തിലെ വീടുകളിലും നഗരങ്ങളിലുമായി നാലര കോടി ബള്‍ബുകള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഈ നാലര കോടി ബള്‍ബുകള്‍ക്ക് പകരം എല്‍ഇഡി ബള്‍ബ് സർക്കാർ സൗജന്യമായി വിതരണം നടത്തിയാൽ അതിരപ്പിള്ളി പദ്ധതിയേക്കാള്‍ വളരെ ചെലവ് കുറവാണ്, കൂടാതെ 265 മെഗാവാട്ട് വൈദ്യുതി ലാഭിക്കാമെന്നും ഡോ.തോമസ് ഐസക് പറയുന്നു. നാലര കോടി എല്‍ഇഡി ബള്‍ബിനു 250 കോടി രൂപയേ ചെലവാകുകയുള്ളൂ.

അതിരപ്പള്ളി പദ്ധതിയുടെ സ്ഥാപകശേഷി കണക്കാക്കുന്നത് 150 – 170 മെഗാവാട്ടാണ്.
ചെലവ് 1500 കോടി രൂപയും കണക്കാക്കുന്നു. സര്‍ക്കാര്‍ 250 കോടി മുടക്കി
മുഴുവന്‍ വൈദ്യുതി വിളക്കുകളും സൗജന്യമായി എല്‍ ഇ ഡി വിളക്കുകളാക്കിയാല്‍
ഏതാണ്ട് 2250 കോടി രൂപ മുടക്കി പുതിയ വൈദ്യുതി നിലയം പണിയുന്നതിലൂടെ
ലഭിക്കുന്നത്ര വൈദ്യുതി ലാഭിക്കാമെന്നും ധനമന്ത്രി അഭിപ്രായപ്പെടുന്നു. ധനമന്ത്രിയുടെ ആശയം സർക്കാർ നടപ്പിലാക്കുമോ അതോ അതിരപ്പിള്ളി പദ്ധതിയുമായി മുൻപോട്ടു പോകുമോ എന്ന് കാത്തിരുന്നു കാണാം.

പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x