Currency

നായർ സംഗമം ആഗസ്ത് 12 മുതൽ ഹൂസ്റ്റണിൽ, സുരേഷ് ഗോപി മുഖ്യാതിഥി

Monday, August 1, 2016 8:41 pm

നോർത്ത് അമേരിക്കയിലും കാനഡയിലും വസിക്കുന്ന നായർ സമുദായ കുടുംബ സംഗമം ഹൂസ്റ്റൺ ക്രോഡൻ പ്ലാസയിലെ ശ്രീ വിദ്യാധിരാജ നഗറിൽ നടക്കും. ആഗസ്ത് 12 മുതൽ 14 വരെ നടക്കുന്ന സംഗമത്തിൽ സുരേഷ് ഗോപി എം പി മുഖ്യാതിഥിയായിരിക്കും. സ്വാമി ചൈതന്യയാണ് മുഖ്യ പ്രഭാഷകൻ. ഗോപിനാഥ് മുതുകാടിന്റെ മാജിക് ഷോ സംഗമത്തിന്റെ മുഖ്യ ആകർഷണ ഇനമായിരിക്കും. റെജിനി മേനോൻ, റോഷ്‌നി പിള്ള എന്നിവർ അവതരിപ്പിക്കുന്ന കഥകളി, രശ്മി നായരുടെ കഥക് എന്നിവയും നടത്തപ്പെടുന്നുണ്ട്.

ഹൂസ്റ്റൺ, കാലിഫോർണിയ, കാനഡ, ന്യൂയോർക്, നോർത്ത് ടെക്സാസ്, പെൻസിൽവാനിയ, വാഷിങ്ടൺ, ഷിക്കാഗോ, ന്യൂജേഴ്‌സി എന്നിവടങ്ങളിലെ നായർ സർവീസ് സൊസൈറ്റികളുടെ സഹകരണത്തോടെയാണ് മൂന്നു ദിവസം നീളുന്ന നായർ സംഗമം നടത്തുന്നത്. കാനഡയിലും നോർത്ത് അമേരിക്കയിലും വസിക്കുന്ന നായർ സമുദായ അംഗങ്ങളെ പരിചയ പെടുന്നതിനുള്ള അസുലഭ അവസരമാണ് ഹൂസ്റ്റൺ നായർ സംഗമത്തിലൂടെ ഒരുക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

സമ്മേളനത്തോട് അനുബന്ധിച്ചു വിവിധ മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. ചെണ്ടമേളം സാഹിത്യ രചന മത്സരങ്ങളും ഇതോടൊപ്പം നടക്കും. കൂടുതൽ വിവരങ്ങൾക്ക് 1-713-7958492, 1-713-7483221 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

സംഗമത്തിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷനായി ഇവിടെ ക്ലിക് ചെയ്യുക.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

3 thoughts on “നായർ സംഗമം ആഗസ്ത് 12 മുതൽ ഹൂസ്റ്റണിൽ, സുരേഷ് ഗോപി മുഖ്യാതിഥി”

  1. Ajith S. Pillai says:

    Best wishes…….

  2. It’s very simple to find out any topic on net as compared to books,
    as I found this paragraph at this website.

  3. I know this if off topic but I’m looking into starting my own weblog and was curious what all is required to get set up?
    I’m assuming having a blog like yours would cost a pretty penny?
    I’m not very internet savvy so I’m not 100% positive.
    Any tips or advice would be greatly appreciated.
    Appreciate it

Comments are closed.

Top
x