കോഴിക്കോട് വില്ലങ്ങാട് ഗ്രാമീണ്‍ ബാങ്കും പേരാമ്പ്രയിലെ സിന്‍ഡിക്കേറ്റ് ബാങ്ക് ശാഖയുമാണ് പണമില്ലാത്തതിനെ തുടര്‍ന്ന് ജനങ്ങള്‍ ഇടപെട്ട് അടപ്പിച്ചത്.
കോഴിക്കോട്: ദിവസങ്ങളോളം ബാങ്കില്‍ കാത്തിരുന്നിട്ടും നോട്ടുകള്‍ ലഭിക്കാത്തതില്‍ ക്ഷുഭിതരായ ജനം രണ്ട് ബാങ്കുകള്‍ പൂട്ടിച്ചു. കോഴിക്കോട് വില്ലങ്ങാട് ഗ്രാമീണ്‍ ബാങ്കും പേരാമ്പ്രയിലെ സിന്‍ഡിക്കേറ്റ് ബാങ്ക് ശാഖയുമാണ് പണമില്ലാത്തതിനെ തുടര്‍ന്ന് ജനങ്ങള്‍ ഇടപെട്ട് അടപ്പിച്ചത്. പണം ലഭിക്കുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞ അഞ്ച് ദിവസമായി രണ്ട് ബാങ്കുകളിലും നിരവധി പേര്‍ എത്തിയെങ്കിലും പണമൊന്നും ലഭിച്ചിരുന്നില്ല. പണം മാറ്റിനല്‍കാനോ പിന്‍വലിക്കാനോ സാധിക്കില്ലെന്നും നിക്ഷേപിക്കാന്‍ മാത്രമേ പറ്റൂ എന്നുമായിരുന്നു ജീവനക്കാര്‍ അറിയിച്ചത്.
ചൊവ്വാഴ്ച്ച രാവിലെയും പണത്തിനായി ജനങ്ങള്‍ ദീര്‍ഘനേരം കാത്തിരുന്നുവെങ്കിലും ഒടുവില്‍ പണം ലഭിക്കില്ലെന്നറിഞ്ഞതോടെ ഇവര്‍ രോക്ഷാകുലരാവുകയായിരുന്നു. ആദ്യം ജീവനക്കാരുമായി വാക്കേറ്റത്തിലേര്‍പ്പെട്ട ആളുകള്‍ പിന്നീട് ബലമായി ബാങ്കുകള്‍ അടപ്പിച്ചു. പിന്നീട് സ്ഥലത്തെത്തിയ പോലീസുകാരാണ് ജനങ്ങളെ അനുനയിപ്പിച്ച ശേഷം ബാങ്കുകള്‍ വീണ്ടും തുറന്നത്. ബാങ്കില്‍ പണമെത്തുന്നുണ്ടെന്നും എന്നാല്‍ ജീവനക്കാര്‍ക്ക് വേണ്ടപ്പെട്ടവര്‍ക്ക് മാത്രമാണ് പണം ലഭിക്കുന്നതെന്നുമാണ് നാട്ടുകാരുടെ ആരോപണം. ദീര്‍ഘനേരം ക്യൂവില്‍ നിന്നാലും അവസാനഘട്ടത്തില്‍ ടോക്കണ്‍ കിട്ടാത്തതും ടോക്കണ്‍ ലഭിക്കാത്തവര്‍ പിറ്റേദിവസം വന്നാല്‍ വീണ്ടും ക്യൂവിന് പിറകില്‍ പോയി നില്‍ക്കേണ്ടി വരുന്നതും ജനങ്ങളെ വലയ്ക്കുന്നുണ്ട്.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.