Currency

നോട്ടുനിരോധം: ശമ്പളം ലഭിച്ചാലും പിന്‍വലിക്കാനാകാതെ ജീവനക്കാര്‍

സ്വന്തം ലേഖകന്‍Tuesday, November 29, 2016 4:53 pm

ശമ്പളത്തിന് തുല്യമായ പണം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരെ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളിക്കളഞ്ഞു.

തിരുവനന്തപുരം: നോട്ട് അസാധുവാക്കലും ബാങ്കിങ് നിയന്ത്രണങ്ങളും മൂലമുള്ള ദുരിതം വര്‍ധിക്കും. ശമ്പളം ലഭിച്ചാലും അത് ആവശ്യത്തിന് പിന്‍വലിക്കാനാകില്ല. ശമ്പളത്തിന് തുല്യമായ പണം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരെ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളിക്കളഞ്ഞു. അഞ്ചര ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍, നാലര ലക്ഷത്തോളം പെന്‍ഷന്‍കാര്‍. ഒന്നാം തീയതിയോടെ ഇവര്‍ക്കെല്ലാം അക്കൗണ്ടില്‍ പണമെത്തും. പക്ഷെ എടിഎം വഴി ഒരുദിവസം പിന്‍വലിക്കാവുന്ന തുക 2500. ബാങ്കില്‍ നേരിട്ട് ചെന്നാല്‍ പിന്‍വലിക്കാവുന്നത് 24000 രൂപയും. ചുരുക്കത്തില്‍ മിക്കവരുടെയും പണം അക്കൗണ്ടില്‍ തന്നെ വിശ്രമിക്കും.

സര്‍ക്കാര്‍ ജീവനക്കാരെ ഈ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല. 20000 ത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ അക്കൗണ്ട് വഴിയല്ല ശമ്പളം വാങ്ങുന്നത്. ഇവരോട് അക്കൗണ്ട് നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. മറ്റ് മേഖലകളിലെ തൊഴിലാളികള്‍ക്ക് കൂടി ശമ്പളമെത്തുമ്പോള്‍ മാസാദ്യം എടിഎമ്മുകളിലും ബാങ്കുകളിലും വീണ്ടും നീണ്ട ക്യൂ പ്രത്യക്ഷപ്പെടും.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x