Currency

പാലക്കാടു സ്വദേശിക്കു 1.08 കോടി രൂപ നഷ്ടപരിഹാരം: അപ്പീൽ കോടതിയും ശരിവച്ചു

Thursday, October 13, 2016 4:21 pm

വാഹനാപകടത്തില്‍ പരിക്കേറ്റ പാലക്കാട് കണ്ണാടി സ്വദേശി ശിവന് നഷ്ടപരിഹാരമായി ദുബായ് പ്രാഥമിക കോടതി വിധിച്ച ആറു ലക്ഷം ദിര്‍ഹം (1.08 കോടി രൂപ) അപ്പീല്‍ കോടതിയും ശരിവെച്ചു. ഇതോടെ ഇടതുകാൽ മുറിച്ചുമാറ്റപ്പെട്ട ശിവന് നഷ്ടപരിഹാര തുക ലഭിക്കുമെന്ന് ഉറപ്പായി. ആറു ലക്ഷം ദിര്‍ഹം 9 ശതമാനം പലിശയോടുകൂടി ശിവന് കൈമാറണമെന്നാണ് വിധി.

ദുബായ്: വാഹനാപകടത്തില്‍ പരിക്കേറ്റ പാലക്കാട് കണ്ണാടി സ്വദേശി ശിവന് നഷ്ടപരിഹാരമായി ദുബായ് പ്രാഥമിക കോടതി വിധിച്ച ആറു ലക്ഷം ദിര്‍ഹം (1.08 കോടി രൂപ) അപ്പീല്‍ കോടതിയും ശരിവെച്ചു. ഇതോടെ ഇടതുകാൽ മുറിച്ചുമാറ്റപ്പെട്ട ശിവന് നഷ്ടപരിഹാര തുക ലഭിക്കുമെന്ന് ഉറപ്പായി. ആറു ലക്ഷം ദിര്‍ഹം 9 ശതമാനം പലിശയോടുകൂടി ശിവന് കൈമാറണമെന്നാണ് വിധി.

2014 ഒക്ടോബർ 23 നു അല്‍ഖൂസില്‍ വച്ചാണ് അപകടം നടന്നത്. ജോലിക്ക് പോകാനായി വാഹനം കാത്തുനിൽക്കുമ്പോഴാണ് ശിവനെയും കൂട്ടുകാരെയും നിയന്ത്രണം വിട്ട കാർ ഇടിച്ച് തെറിപ്പിച്ചത്‌. ഈ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചിരുന്നു. ദുബൈയിലെ അഡ്വക്കറ്റായ ഷംസുദ്ദീന്‍ കരുനാഗപ്പള്ളി മുഖേന 20 ലക്ഷം ദിര്‍ഹം നഷ്ട പരിഹാരം ആവശ്യപ്പെട്ടായിരുന്നു പ്രാഥമിക കോടതിയിൽ കേസ് ഫയൽ ചെയ്തത്. സക്കര്‍ നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനിയായിരുന്നു എതിർകക്ഷി.


പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.

Top
x