സിഡ്‌നി: സിഡ്‌നി മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 11 നു ക്യാമ്പ്ബെൽ സ്ട്രീറ്റിലെ ബൗമാൻ ഹാളിൽ നടക്കും. വിഭവ സമൃദ്ധമായ ഓണസദ്യ, സംഗീത നൃത്ത ശില്പം എന്നിവയാണ് ഈ വർഷത്തെ ഓണാഘോഷ പരിപാടികളുടെ മുഖ്യ ആകർഷണമെന്നു ഭാരവാഹികൾ അറിയിച്ചു. ഞായറാഴ്ച നടക്കുന്ന ആഘോഷ പരിപാടികൾ മാണി ഗ്രാം, മോർട്ടഗേജ്ബിസ്, ഫ്ലെക്സി ഫിനാൻഷ്യൽ സർവീസസ്, പുന്നക്കൽ ഫിനാൻഷ്യൽ സർവീസസ് എന്നീ കമ്പനികളാണ് സ്പോൺസർ ചെയുന്നത്.
മുതിർന്നവർക്ക് 20 ഡോളറും, കുട്ടികൾക്ക് 15 ഡോളറുമാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റ് ചാർജുകൾ അസോസിയേഷന്റെ കോമൺവെൽത് ബാങ്ക് അക്കൗണ്ടിൽ അടയ്ക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0470 111 154, 0430 037 665, 0401 307 895 എന്നീ നമ്പറുകളിലോ execomsydmal@gmail.com എന്ന വിലാസത്തിലോ ബന്ധപ്പെടുക.
പ്രവാസികൾക്കും അവരുമായി ബന്ധപ്പെടുന്നവർക്കും ഉപകാരപ്രദമായേക്കാവുന്ന വാർത്തകളാണ് ഗർഷോം ഓൺലൈനിലൂടെ പ്രസിദ്ധീകരിക്കുന്നത്. വാർത്തകളുമായി ബന്ധമില്ലാത്ത കമെന്റുകൾ ഇവിടെ ഉൾപ്പെടുത്തുവാൻ കഴിയില്ല. വായനക്കാർ ദയവായി സഹകരിക്കുക.